തച്ചമ്പാറ: സ്ഥിരം അപകടമേഖലയായ തച്ചമ്പാറ എടായ്ക്കല്‍ വളവ് വീതികൂട്ടുന്നു. ഇവിടെയുണ്ടായ വിവിധ അപകടങ്ങളില്‍ 24 പേര്‍ക്ക് ജീവന് നഷ്ടപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുക
ഏതാനുംമാസംമുമ്പ് ഒരു കുടുംബത്തിലെ മൂന്നുപേര്‍ ഇവിടെയുണ്ടായ അപകടത്തെ തുടര്‍ന്നു മരിച്ചിരുന്നു. തുടര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് 2015 ഡിസംബര്‍ 21ന് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ വളവ് വീതികുട്ടണമെന്നാവശ്യപ്പെട്ട് മനുഷ്യചങ്ങല തീര്‍ത്തിരുന്നു.
എന്നാല്‍ ചങ്ങലയില്‍ കണ്ണിയായ ഏബ്രഹാം എടായ്ക്കല്‍ വളവില്ലുണ്ടായ അപകടത്തില്‍ മരിച്ചിരുന്നു.
വളവ് വീതികൂട്ടണമെന്ന് ആവശ്യപ്പെട്ട് നാഷണല്‍ ഹൈവേ അതോറിറ്റി, റവന്യൂവകുപ്പ് എന്നിവര്‍ക്ക് ജനകീയ കൂട്ടായ്മ പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് റവന്യൂവകുപ്പ് സ്ഥലം സര്‍വേ നടത്തി ഹൈവേ ഡിപ്പാര്‍ട്ട്മെന്റിനു കൈമാറി.
അപകടവളവ് നിവര്‍ത്തുന്നതിനു നടപടിയായത്. കെ.വി.വിജയദാസ് എംഎല്‍എയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ആക്ഷന്‍ കൗണ്‍സിലാണ് വളവു നിവര്‍ത്തുന്നതിനുള്ള ചെലവു വഹിക്കുന്നത്. എന്നാല്‍ ഇവിടെ നിന്നും നീക്കുന്ന മണ്ണ് ഭൂമാഫിയ പാടങ്ങള്‍ നികത്തുന്നതിനായി ഉപയോഗിക്കുന്നുവെന്ന് പരാതിയുണ്ട്.
മുരുങ്ങേനി, മുള്ളത്തുപാറ എന്നിവിടങ്ങളിലെ പാടങ്ങളിലേക്കാണ് മണ്ണ് കൊണ്ടുപോകുന്നതത്രേ. ഭരണകക്ഷിയിലെ പ്രാദേശിക നേതാക്കളുടെ അറിവോടെയാണ് മണ്ണ് കടത്തുന്നതെന്ന് പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: