പാലക്കാട്: നഗരപരിധിയിലെ ഓട്ടോറിക്ഷകള്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതെ ഓടുന്നതായും യാത്രക്കാരില്‍ നിന്ന് അമിത യാത്രാചാര്‍ജ് ഈടാക്കുന്നതായും പാലക്കാട് താലൂക്ക് വികസന സമിതിയോഗത്തില്‍ പരാതി.ഇതേതുടര്‍ന്ന് നടപടികള്ക്കായിആര്ടിഒക്ക് കത്ത് നല്കാന് തീരുമാനിച്ചു.
പാലക്കാട് താലൂക്ക്പരിധിയിലെ വിവിധ തടയണകളില്‍ നിന്ന് മോട്ടോര്‍ ഉപയോഗിച്ച് ജലം ഊറ്റുന്നത് ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തും.
നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ പഴകിയ ഭക്ഷണ സാധനങ്ങളുടെ വിതരണവും ശുചിത്വ കുറവുംപരിശോധനാ വിധേയമാക്കും.
കണ്ണാടിഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ.വേണുഗോപാലിന്റെ അധ്യക്ഷതവഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: