കമ്പളക്കാട് : ഭാരത് ഗ്യാസിന്റെ സിലിണ്ടറില്‍നിന്നും മണ്ണണയ്ക്കു സമാനമായദ്രാവകം ഒലിക്കുന്നതായി പരാതി. കൊഴിഞ്ഞങ്ങാട് ജവഹര്‍ കോളനിയിലെ തയ്യില്‍ ഗഫൂറിന്റെ വീട്ടിലാണ് സംഭവം. കഴിഞ്ഞ ബുധനാഴ്ച്ചയാണ് ഇദ്ദേഹം ഗ്യാസ് സിലിണ്ടര്‍ എടുത്തത്. സിലിണ്ടര്‍ സ്റ്റൗവില്‍ ബന്ധി പ്പിച്ചപ്പോള് ഫ്ളെയിം തീരെകുറവായിരുന്നു. തുടര്‍ന്ന് പരിശോ ധിച്ചപ്പോള്‍ സ്റ്റൗവിന്റെ അടിയില്‍ മണ്ണെണയോട് സാദൃശ്യം തോന്നുന്ന ദ്രാവകം ഒലിച്ചിറങ്ങുകയും പെട്ടന്ന് തീപിടിക്കുകയുമായിരുന്നു. ഉടനെ സിലിണ്ടര്‍ ഓഫാക്കിയതിനാല്‍ വലിയ അപകടം ഒഴിവായി. കല്‍പ്പറ്റയിലെ ഗ്യാസ് ഏജന്‍സിയില്‍ ഇദ്ദേഹം കാര്യം ധരിപ്പിചെങ്കിലും ബുധനാഴ്ച്ച വന്നുനോക്കാം എന്ന മറുപടിയാണ് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: