വര്‍ഷങ്ങളെ തടഞ്ഞു നിര്‍ത്തുന്ന ചിലരുണ്ട്,നമുക്കു വേണ്ടപ്പെട്ടവര്‍.മനസില്‍ തിങ്ങി വിങ്ങി വളര്‍ന്നവര്‍.അതുകൊണ്ടാണ് കൊച്ചിന് ഹനീഫ മരിച്ചിട്ട് ഏഴു വര്‍ഷമായോ എന്നു സംശയിക്കുന്നത്.ഇന്നലെ പോയപോലെ അല്ലെങ്കില്‍ ഒരിക്കലും പോയില്ലെന്നോ.ആര്‍ക്കറിയാം മനസിന്റെ നൊമ്പരക്കേടുകള്.അന്‍പത്തെട്ടാം വയസില്‍ 2010ല്‍ ചെന്നൈയില്‍ വെച്ചായിരുന്നു ഹനീഫയുടെ മരണം.
കുറെ കരയിപ്പിച്ചും അതിലേറെ ചിരിപ്പിച്ചും കുറെക്കാലം കൂടെയുണ്ടായിരുന്നു നമ്മോടൊപ്പം കൊച്ചിന് ഫനീഫ.പിന്നെ തിരക്കഥാകൃത്തും സംവിധായകനുമായും.സലിം അഹമ്മദ് ഗൗസ് ആണ് കൊച്ചിന് ഹീഫയായി മാറിയത്.വില്ലനായി തുടങ്ങി എക്കാലത്തേയും വ്യത്യസ്ത മാനറിസമുള്ള കൊമേഡിയനായി മലയാള സിനിമ അടക്കി വാണ ചരിത്രമാണ് കൊച്ചിന് ഹനീഫയുടേത്.കിരീടത്തിലെ മോഹന്‍ ലാലിന്റെ ശിങ്കടിയായ ഗുണ്ട മാത്രം മതി ഹനീഫയിലെ ഹാസ്യ താരത്തെ ഓര്‍ത്തു ചിരിച്ചു മണ്ണു കപ്പാന്‍.അങ്ങനെ ചിരിയുടെ മാലപ്പടക്കം കത്തിച്ച അനവധി കഥാപാത്രങ്ങള്‍.ആരേയും അനുകരിക്കാത്തൊരു സ്വാഭാവിക നര്‍മത്തിന്റെ കാവലാളായിരുന്നു ഫനീഫ.
മലയാളം,തമിഴ്,ഹിന്ദി ഉള്‍പ്പടെ മുന്നൂറോളം ചിത്രങ്ങളില്‍ ഹനീഫ അഭിനയിച്ചു.വേഷമിട്ട ആദ്യ മലയാള സിനിമ അഴിമുഖ(1972)മാണ്.1988ല്‍ പാശ പറവികളിലൂടെ ഒരുകൂട്ടം തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു. ഇതില്‍ പലതും ഹിറ്റായിരുന്നു.ആണ്‍കിളിയുടെ താരാട്ട്,ഒരു സന്ദേശം കൂടി,മൂന്നു മാസങ്ങള്‍ക്കു മുന്‍പ്,വാത്സല്യം,വീണമീട്ടിയ വിലങ്ങുകള്‍ തുടങ്ങി ഒരുപിടി ചിത്രങ്ങളുടെ സംവിധായകനും കൂടിയാണ് ഹനീഫ.ഇവയിലേറെയും വന്‍ വിജയങ്ങളായിരുന്നു.ആണ്‍കിളിയുടെ താരാട്ടും വാത്സല്യവും മലയാളം ശരിക്കും ആഘോഷിച്ച ചിത്രങ്ങളാണ്.ലോഹിതദാസിന്റെ രചനയും മമ്മൂട്ടി നായകനുമായ വാത്സല്യം തനി മലയാളിത്തമുള്ള ചിത്രമായിരുന്നു.തമിഴില്‍ ഏഴു സിനിമകളും സംവിധാനം ചെയ്തിട്ടുണ്ട്.
വിജയ ചിത്രങ്ങളുടെ തിരക്കഥാകൃത്തെന്ന നിലയില്‍ ഹനീഫ സിനിമാ രചനയിലും നന്നായി തിളങ്ങിയിരുന്നു ധീര,അവളൊരു ദേവാലയം,ആരംഭം,ഇതിഹാസം,അടിമച്ചങ്ങല,താളം തെറ്റിയ താരാട്ട്,സന്ദര്‍ഭം തുടങ്ങിയ ചിത്രങ്ങള്‍ മുന്‍ നിര നായകരെക്കൊണ്ടും അന്നത്തെ വിജയ ഫോര്‍മൂല കൊണ്ടും തിളങ്ങിയവയാണ്.താളം തെറ്റിയ താരാട്ട് നൂറു ദിവസത്തിനു മേലെയാണ് ഓടിയത്.ഇതിലേറെ ചിത്രങ്ങളും േസംവിധാനം ചെയ്തത ജോഷിയാണ്.
സിനിമയുടെ വിവിധമേഖലകളില്‍ കൈവെക്കുകയും അതിലെല്ലാം വിജയിക്കുകയും ചെയ്തവര്‍ മലയാള സിനിമയില്‍ ഹനീഫയെപ്പോലെ അധികം പേരുണ്ടാവില്ല.വലിയ സുഹൃദ്ബന്ധവും ആത്മാര്‍ഥതയുംകൊണ്ട് സിനിമയിലും മറ്റു രംഗങ്ങളിലും ഹനീഫ പ്രിയങ്കരനായിരുന്നു.കൊച്ചിന് ഹനീഫയുടെ കഥാപാത്രങ്ങള്‍ നമ്മെ ചിരിപ്പിക്കുമ്പോള്‍ തന്നെ അദ്ദേഹം ഇന്നില്ല എന്ന ഓര്‍മ്മ കരയിപ്പിക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: