പാലക്കാട്: മാര്‍ക്സിസ്റ്റ് അക്രമ വിരുദ്ധ ജനകീയസമിതിയുടെ ആഭിമുഖ്യത്തില്‍ പുതുശ്ശേരിയില്‍ നടത്തിയ 48 മണിക്കൂര്‍ ഉപവാസസമരത്തിന് ശേഷം നടന്ന ദേശീയപാത ഉപരോധത്തില്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഏകപക്ഷീയമായ അക്രമത്തില്‍ ആര്‍എസ്എസ് ജില്ലാ കാര്യകാരി പ്രതിഷേധിച്ചു.
കഞ്ചിക്കോട് ചടയന്കലായിയിലെ സംഘപരിവാര്‍ കുടുംബത്തിലെ രാധാകൃഷ്ണന്,വിമല എന്നിവരെ ചുട്ടുകൊന്ന കേസിലെ പ്രതികളെയും,ആസൂത്രണം ചെയ്തവരെയും അറസ്റ്റ്ചെയ്യണമെന്നാവശ്യപ്പെട്ടാണ് സമിതിയുടെ നേതൃത്വത്തില്‍ സമാധാനപരമായ രീതിയില്‍ പ്രക്ഷോഭം നടത്തിവരുന്നത്.
സമരത്തെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നതെങ്കില്‍ അത് വിലപോകില്ല.അധികാരത്തിന്റെ ഹുങ്കുപയോഗിച്ച് ബഹുജനസമരത്തെ നേരിടാനാണ് സിപിഎമ്മും പോലീസും ശ്രമിക്കുന്നത്.എന്നാല്‍ പോലീസിന്റെ ഗുണ്ടായിസവും കൊണ്ട് ഇത്തരം ജനകീയസമരങ്ങളെ ഒതുക്കാമെന്നത് വ്യാമോഹം മാത്രമാണ്.
പ്രതികളെ പിടികൂടുന്നതുവരെ സമിതിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭവുമായി മുന്നോട് പോകും.ചടയന്‍കലായിയില്‍ മാര്‍ക്സിസ്റ്റ് നരാധമന്മാരാല് ചുട്ടുകൊല്ലപ്പെട്ട രാധാകൃഷ്ണന്റെയും വിമലാദേവിയുടെയും ഘാതകരെ എത്രയും പെട്ടെന്ന് പിടികൂടുക,ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കുക എന്നീആവശ്യങ്ങള്‍ ജില്ലാകാര്യകാരി സര്‍ക്കാരിന് മുന്പില് ഉന്നയിച്ചു. അല്ലാത്തപക്ഷം ശക്തമായ ജനകീയ സമരമുറകള്‍ കേരളമൊട്ടാകെ വ്യാപിപ്പിക്കുമെന്നും കാര്യകാരി മുന്നറിയിപ്പു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: