മണ്ണാര്‍ക്കാട്; താലൂക്കിലെ വരള്‍ച്ചയെ നേരിടുന്നതിനുവേണ്ടി പഞ്ചായത്തുകള്‍തോറും കിയോക്സുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു. നെല്ലിപ്പുഴപാലത്തിന് സമീപത്തുനിന്നും നൊട്ടമല ഭാഗത്ത് ഇരുവശങ്ങളിലുമുള്ള കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുവാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ താലൂക്ക് വികസനസമിതി യോഗത്തില്‍ തീരുമാനിച്ചു. ടൗണിലെ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചെങ്കിലും പലഭാഗങ്ങളിലും ഇനിയും കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാനുണ്ടെന്ന പരാമര്‍ശവും സഭയില്‍ ഉയര്‍ന്നു. ബ്ലോക്ക് പ്രസി.കെ.പി.മൊയ്തു,തഹസില്‍ദാര്‍ ചന്ദ്രശേഖരക്കുറുപ്പ്, പി.മണികണ്ഠന്, ജോസ്കൊല്ലിയില്, ഏനു പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: