വൈത്തിരി: പടിഞ്ഞാറെത്തറ പഞ്ചായത്തിലെ പാണ്ടംകോട് മന്ത്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തിയെ പോലീസ് സംരക്ഷിക്കുകയും അനാചാരങ്ങള്‍ക്ക് കൂട്ടുനില്ക്കുകയുമാണെന്ന് സിപിഐ മണ്ഡലം കമ്മിറ്റി ആരോപിച്ചു. പോലീസ് നിലപാട് തിരുത്തിയില്ലെങ്കില്‍ ശക്തമായ സമരം സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. കെ. വാസുദേവന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വിജയന് ചെറുകര, എം.വി. ബാബു, കെ.കെ. തോമസ്, ഷിബു പോള്‍, ടി.പി. കരുണാകരന്,ജോണ്‍ ജോസഫ്, രാജീവന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: