കോഴഞ്ചേരി : പമ്പാതീരത്തെ അയിരൂര്‍ ചെറുകോല്‍പ്പുഴ വിദ്യാധിരാജ നഗറില്‍ ഇനിയുള്ള ഒരാഴ്ചക്കാലം നടക്കുന്ന ആദ്ധ്യാത്മിക സംഗമത്തില്‍ പങ്കെടുക്കാന്‍ ദേശത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ആയിരങ്ങള്‍ ഒഴുകിയെത്തും. ഇന്ന് 2.45 ന് ഹിന്ദു സന്യാസ പരമ്പരയുടെപരമാചാര്യനും ബംഗളുരു കൈലാസ ആശ്രമ അധിപനുമായ ആചാര്യ മഹാമണ്ഡലേശ്വര്‍ ജയേന്ദ്രപുരി ഭദ്രദീപം തെളിയിക്കുന്നതോടെ സനാതന ധര്‍മ്മ സംഗമത്തിന് തുടക്കമാകും. തീര്‍ഥപാദ പരമ്പരയുടെ ആചാര്യന് പ്രജ്ഞാനാനന്ദ തീര്‍ഥപാദര്‍ അധ്യക്ഷത വഹിക്കും.
രാവിലെ അയിരൂര്‍ പുതിയകാവ് ക്ഷേത്രത്തില്‍ നിന്നുള്ള പതാക ഘോഷയാത്രയും പന്മന ആശ്രമത്തില്‍ നിന്നുള്ള ജ്യോതി പ്രയാണ ഘോഷയാത്രയും എഴുമറ്റൂര്‍ ആശ്രമത്തില്‍ നിന്നുള്ള ഛായാചിത്ര ഘോഷയാത്രയും മണല്‍പ്പുറത്ത് എത്തിച്ചേരും. മഹാമണ്ഡലം പ്രസിഡന്റ് ടി.എന്‍. ഉപേന്ദ്രനാഥക്കുറുപ്പ് പതാക ഉയര്‍ത്തും. ഒന്നു മുതല്‍ അഷ്ടപദി കച്ചേരി. വൈകിട്ട് ഏഴിന് ഡോ.എന്‍. ഗോപാലകൃഷ്ണന്റെ പ്രഭാഷണം.ആറിന് രാവിലെ പത്തിന് ഭാഗവത തത്ത്വവിചാരം, ഒന്നിന് ഭക്തിഗാന സുധ, നാരായണീയ തത്ത്വ പ്രകാശനം, വൈകിട്ട് ഏഴിന് സ്വാമി ഉദിത് ചൈതന്യയുടെപ്രഭാഷണം.ഏഴിന് രാവിലെ പത്തിന് സ്വാമി ഉദിത് ചൈതന്യയുടെ പ്രഭാഷണം, ഒന്നിന് ഭക്തഗാന സുധ, മൂന്നിന് നാരായണീയ പാരായണം, 5.45 ന് ഭജന, രാത്രി ഏഴിന് കെ.പി. ശശികല ടീച്ചറുടെ പ്രഭാഷണം.എട്ടിന് രാവിലെ പത്തിന് ഭാഗവത തത്ത്വവിചാരം സ്വാമി സദ്സ്വരൂപാനന്ദ സരസ്വതി, ഒന്നിന് ഭക്തിഗാന സുധ, മൂന്നിന് പരിസ്ഥിതി, ആരോഗ്യ സെമിനാര്ഉദ്ഘാടനം മന്ത്രി മാത്യു ടി. തോമസ് നിര്‍വഹിക്കും. അധ്യക്ഷന്‍ ടി.കെ.എ നായര്‍, പ്രഭാഷണംഡോ. വി.പി. ഗംഗാധരന്, ഡോ.എം.ആര്. ഗോപാല കൃഷ്ണന് നായര്‍,ഡോ. ബി. പദ്മകുമാര്‍, എന്‍.കെ. സുകുമാരന്‍ നായര്‍ എന്നിവര്‍ പങ്കെടുക്കും. 5.45 ന് ഭജന, ഏഴിന് പ്രഭാഷണം സ്വാമി സച്ചിദാനന്ദ.
ഒമ്പതിന് രാവിലെ പത്തിന് ഭാഗവത തത്ത്വവിചാരം വേലൂര്‍ പരമേശ്വരന് നമ്പൂതിരി, ഒന്നിന് വയലിന് കച്ചേരി, മൂന്നിന് അയ്യപ്പഭക്ത സമ്മേളനം. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാല കൃഷ്ണന് ഉദ്ഘാടനം ചെയ്യും. സ്വാമി ഗരുഡധ്വജാനന്ദ അധ്യക്ഷത വഹിക്കും. സ്വാമി പ്രഭാകരാനന്ദ സരസ്വതി മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് 5.45 ന് ഭജന, രാത്രി ഏഴിന് ബ്രഹ്മചാരി വിവേകാമൃത ചൈതന്യയുടെ പ്രഭാഷണം.
പത്തിന് രാവിലെ പത്തിന് ഭാഗവത തത്ത്വവിചാരം-വേലൂര്‍ പരമേശ്വരന് നമ്പൂതിരി. ഒന്നിന് ഭക്തിഗാന സുധ, മൂന്നിന് ആചാര്യാനുസ്മരണ സമ്മേളനം ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്യും. സ്വാമി അഭയാനനന്ദ തീര്‍ഥപാദര്‍ അധ്യക്ഷത വഹിക്കും. ഡോ.എ.എം. ഉണ്ണികൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും. രാത്രി ഏഴിന് പ്രഭാഷണം.
11 ന് രാവിലെ എട്ടിന് മതപാഠശാല കുട്ടികളുടെ മല്‍സരം. ഒന്നിന്
ഭക്തിഗാന സുധ, മൂന്നിന് വനിതാ സമ്മേളനം. കളക്ടര്‍ ആര്. ഗിരിജ ഉദ്ഘാടനം ചെയ്യും. ടി. ഗീത അധ്യക്ഷത വഹിക്കും. രാത്രി ഏഴിന് സ്വാമി ശിവസ്വരൂപാനന്ദയുടെ പ്രഭാഷണം.
12 ന് രാവിലെ എട്ടിന് മതപാഠശാല കുട്ടികളുടെ മല്‍സരം. ഒന്നിന് മതപാഠശാല സമ്മേളനം, ഡോ. ആശ ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും. വി. കെ. രാജഗോപാല്‍ അധ്യക്ഷത വഹിക്കും. സ്വാമി ചിദ്ഭവാനന്ദ സരസ്വതി സമ്മാനദാനം നിര്‍വഹിക്കും.
മൂന്നിന് സമാപന സമ്മേളനം സ്വാമി വിവിക്താനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും.
ഒ. രാജഗോപാല്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന് മുഖ്യപ്രഭാഷണം നടത്തും. ആറിന് ലക്ഷ്മി നാരായണ പൂജ.
ചക്കുളത്ത് കാവിലെ രാധാകൃഷ്ണന് നമ്പൂതിരി മുഖ്യ കാര്‍മ്മികനാകും. രാത്രി ഏഴിന് കോഴിക്കോട് പ്രശാന്ത് വര്‍മ്മയുടെ മാനസ ജപലഹരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: