മണ്ണാര്‍ക്കാട്: കുന്തിപ്പുഴ രണ്ടാംവാര്‍ഡ് കൗണ്‍സിലറും ലീഗ് നേതാവുമായ വറോടന്‍ സിറജുദീന്റെ നിര്‍ത്തിയിട്ട കാറിനടിയില്‍ സ്ഫോടനം.
കഴിഞ്ഞ ദിവസം രാത്രി ഒരു മണിക്കാണ് സ്ഫോടനം നടന്നതെന്ന് മണ്ണാര്‍ക്കാട് സിഐ ഹിദായത്തുള്ള എസ്ഐ ഷിജു എബ്രഹാം എന്നിവര്‍ പറഞ്ഞു.
കാറിന്റെ പിന്‍ഭാഗത്തെ ഡോറിന് സാരമായ കേടുപറ്റിയിട്ടുണ്ട്.
പാലക്കാട് നിന്ന് ഡോഗ്സ്ക്വാഡ്,ബോംബ് സ്ക്വാഡ്, വിരലടയാള വിദഗ്ദ്ധര്‍ എന്നിവര്‍ സംഭവ സ്ഥലത്ത് തെളിവെടുപ്പ് നടത്തിയി. മണ്ണാര്‍ക്കാട് പോലീസ് അന്വേഷിച്ചുവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: