പാലക്കാട്: കഞ്ചിക്കോട് സംഭവത്തിലെ പ്രതികളെ പതിനൊന്നിനകം പിടികൂടുമെന്ന് എഎസ്പി പൂങ്കുഴലി നേതാക്കള്‍ക്ക് ഉറപ്പു നല്കി.ദേശീയപാതാ ഉപരോധം പോലീസിന്റെ അനാവശ്യമായ ഇടപെടല്‍മൂലം പ്രക്ഷുബ്ധാവസ്ഥയിലേക്ക് നീങ്ങിയപ്പോഴാണ് പ്രവര്‍ത്തകര്‍ ഒന്നടങ്കം രംഗത്തിറങ്ങിയത്.
സംഭവം തങ്ങളുടെ കൈപ്പിടിയില്‍ നിന്നും വഴുതിമാറിയെന്ന് പോലീസിന് മനസിലായി. ഉപരോധം സംഘര്ഷാത്മകമായെന്ന സൂചനലഭിച്ചതോടെ ജില്ലയുടെ നാനാഭാഗങ്ങളില്‍ പ്രവര്‍ത്തകര്‍ പ്രകടനവും റോഡുപരോധവും നടത്താന്‍ തുടങ്ങിയെന്ന വിവരം പോലീസിന് ലഭിച്ചു. സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി മുരളീധരനും മറ്റുഉന്നത ഉദ്യോഗസ്ഥരും രംഗത്തെത്തുകയും അവരുടെ സമയോചിതമായ ഇടപെടലിലൂടെയാണ് പ്രശ്നത്തിന് അയവു വന്നത്.
ഇതിനിടെ കെ.സുധീര്‍,എന്‍.ശിവരാജന്,സി.കൃഷ്ണകുമാര്‍,ഇ.കൃഷ്ണദാസ് എന്നിവരുമായി ചര്‍ച്ചനടത്തിയാണ് ഈ ഉറപ്പു നല്‍കിയത്.ഇതിനെ തുടര്‍ന്നാണ് ഉപരോധം സമാധാനപരമായി അവസാനിപ്പിച്ച് അറസ്റ്റുവരിച്ചത്.
സംഭവം നടന്ന് ഒരുമാസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാതത് എന്തുകൊണ്ടാണെന്ന് നേതാക്കള്‍ ചോദിച്ചു. പ്രതികളെ തിരിച്ചറിഞ്ഞെന്നും ഉടന്‍ പിടികൂടുമെന്നും എസ്പി നല്കിയ ഉറപ്പില്‍ തങ്ങള്‍ക്ക് വിശ്വാസമുണ്ടായിരുന്നു. എന്നാല്‍ അത് ഇതുവരെ പാലിക്കപ്പെടാതിരുന്നതിനാലാണ് പുതിയ സമരമാര്‍ഗത്തിലേക്ക് തിരിഞ്ഞതെന്ന് നേതാക്കള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: