കോഴിക്കോട്: സ്വാശ്രയ കോളജുകളെ നിയന്ത്രിക്കണമെന്ന് പി.സി. ജോര്‍ജ് എംഎല്‍എ ആവശ്യപ്പെട്ടു. കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാര്‍ത്ഥികളോട് അപമര്യാദയായി പെരുമാറുന്ന അദ്ധ്യാപകരും കോളജ് ഉടമകളുമുണ്ട്. അവരെയെല്ലാം നിലയ്‌ക്ക് നിര്‍ത്തണം. അതേസമയം സംസ്ഥാനത്തെ സ്വാശ്രയ കോളജുകള്‍ സംരക്ഷിക്കപ്പെടുകയും വേണം. നിയന്ത്രണങ്ങളില്ലാതെ സ്വാശ്രയകോളജുകള്‍ അനുവദിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. സ്വാശ്രയ കോളജുകളുടെ പൂര്‍ണ്ണ നിയന്ത്രണം സര്‍ക്കാരിനാകണം.
ഫീസ് ഏകീകരിക്കുന്നതിനുള്ള സംവിധാനവും ഉണ്ടാകണം. വിദ്യാര്‍ത്ഥികളുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുന്ന കോളജ് മാനനേജ്‌മെന്റുകളെയും അദ്ധ്യാപകരെയും നിയന്ത്രിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















