ചേരമ്പാടി : ചേരമ്പാടി ഗവ. ഹൈസ്കൂള്‍ വാര്‍ഷികം ഗൂഢല്ലൂര്‍ എംഎല്‍എ ദ്രാവിഡമണി ഉദ്ഘാടനം ചെയ്തു. പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ശാന്തിഗിരി ആശ്രമം സ്വാമി ആനന്ദജ്യോതിജ്ഞാനതപസ്വി മുഖ്യാതിഥിയായിരുന്നു. പിടി എ പ്രസിഡന്റ് തമിഴ്ശെല്വ ന് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര് എന്‍.ഭാസ്കരന് വാ ര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റിട്ടയേര്‍ഡ് അദ്ധ്യാപകന് കെ.പി.കുര്യാക്കോസ്, അദ്ധ്യാപകരായ അജിതകുമാരി.കെ, രത്നമണി.ആര്, ബ്ലോക്ക് പഞ്ചായത്തംഗവും സ്കൂള്‍ ഇംപ്രൂവ്മെന്റ്കമ്മിറ്റി പ്രസിഡന്റുമായ ആര്.മഹാവിഷ്ണു, മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് രവീന്ദ്രന്. കെ.കെ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കണ്ണദാസന്. എം സ്വാഗതവും പ്രകാശന്.എസ്. നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാപരിപാടികളും സമ്മാനദാനവും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: