കല്‍പ്പറ്റ : മീനങ്ങാടി ഗ്രാമപഞ്ചായത്ത് ശിശുമന്ദിരത്തിന്റെ സ്ഥലവും സര്‍ക്കാര്‍ പദ്ധതി പണം ഉപയോഗിച്ച് നിര്‍മ്മിച്ച സംരക്ഷണ ഭിത്തിയും സ്വകാര്യ വ്യക്തി കൈയ്യേറിയതായി പരാതി. സര്‍ക്കാര്‍ ശിശുമന്ദിരത്തിന് സമീപത്ത് താമസിക്കുന്ന കരാറുകാരനാണ് സ്ഥലം കൈയ്യേറി മതില് നിര്‍മ്മിച്ചത്. സര്‍ക്കാര്‍ കെട്ടിടത്തില്‍ നിന്ന് ഒരു മീറ്ററില്‍ താഴെ അകലം വിട്ടാണ് നിര്‍മ്മാണം. ഗ്രാമ പഞ്ചായത്തിന്റെ സമീപത്ത് നടന്ന കൈയ്യേറ്റം സി.പി.എം.ന്റെ നേതൃത്വത്തിലുള്ള ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ഒത്താശയോടെയാണ് എന്ന് ആരോപണമുണ്ട്. പത്രസമ്മേളനത്തില്‍ ബേബി വര്‍ഗ്ഗീസ്, വി.എം.വിശ്യനാഥന്‍, അബ്ദുള്‍ സലാം, പി.ജി.സുനില്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: