കൊടുങ്ങല്ലൂര്‍: യുവമോര്‍ച്ച പ്രവര്‍ത്തകരെ ഡി.വൈ എഫ്.ഐ-എസ്.ഡി.പി.ഐ ക്രിമിനലുകള്‍ ആക്രമിച്ചു. ഈശ്വരമംഗലത്ത് അജിത്, വാഴേ പറമ്പില്‍ നിഖില്‍ എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്.ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് ഏഴുമണിയോടെകോതപറമ്പ് എലൈറ്റ് ബേക്കറിക്കു മുന്നിലാണ് സംഭവം. പോലിസ് എയിഡ് പോസ്റ്റും നിരീക്ഷണ ക്യാമറകളും നിലനില്‍ക്കെ നടന്ന ആക്രമണം സംഘര്‍ഷം ലക്ഷ്യമിട്ടാണെന്ന് ബി.ജെപി മണ്ഡലം പ്രസിഡന്റ് പി.എസ്, അനില്‍കുമാര്‍ പറഞ്ഞു. അബു താഹിര്‍, ഷാജിദ് ഹുസൈന് എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്നും ബിജെപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: