പാലക്കാട്: മെഡിക്കല്‍ കോളേജിലും സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രികളിലും മാത്രം ചെയ്യുന്ന അത്യപൂര്‍വമായ ശസ്ത്രക്രിയ നടത്തി സ്ത്രീകളുടെയും കുട്ടികളുടെയും ഗവ.ആശുപത്രിയിലെ ഡോക്ടര്‍മാര്‍.
ഒന്നരകിലോ ഭാരമുള്ള ഗര്‍ഭാശയ മുഴയാണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. മുഴ വന്‍കുടലിനോട് ചേര്ന്ന്ഏകദേശം1.5 കി.ഗ്രാം വളര്‍ന്ന് ഗര്ഭപാത്രത്തിന് മുകളില്‍ തടസ്സം സൃഷ്ടിച്ച് നില്‍ക്കുകയാണെന്ന് ശസ്ത്രക്രിയ സമയത്ത് കണ്ടെത്തി.
തുടര്‍ന്ന് സര്ജന്മാരുടെ സഹായത്തോടെ സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ വന്‍കുടലിന്റെ ഒരു ഭാഗത്തോടൊപ്പം മുഴ നീക്കംചെയ്തു. ചെറുകുടലിന്റെ അവസാന ഭാഗം വന്‍കുടലുമായി കൂട്ടിയോജിപ്പിക്കുകയും ചെയ്തു.
രോഗി രണ്ട് ആഴ്ചയോടെ സാധാരണനിലയിലേക്ക് എത്തും. ഗര്‍ഭാശയത്തില്‍ കാണുന്ന തരത്തിലുള്ള മുഴ, കുടലില്‍ വളരെ അത്യപൂര്‍വമായാണ് കാണുക.
ഗൈനക്കോളജിസ്റ്റ് ഡോ:ശ്രീജ.വി.ചന്ദ്രന്, അനസ്തറ്റിസ്റ്റ് ഡോ:പ്രവീണ്‍, സര്ജന് ഡോ:സത്യന്ജി, ജില്ലാ ആശുപത്രി സര്ജന് ഡോ:രാധിക എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: