ചിറ്റൂര്‍:തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നല്ലേപിള്ളി ഗ്രാമപഞ്ചായത്ത് തൊഴില്‍ നിഷേധിക്കുന്നുവെന്നാരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ചാര്‍ജര്‍ എ.എസ് രാമചന്ദ്രനെ ഉപരോധിച്ചു.
തൊഴില്‍ കാര്‍ഡുടമകള്‍ക്ക് നൂറ് ദിവസത്തെ ജോലി കേന്ദ്രസര്‍ക്കാര്‍ ഉറപ്പു നല്‍കുന്നുണ്ടെങ്കിലും പഞ്ചായത്തിലെ പ്രവര്‍ത്തകര്‍ക്ക് അന്‍പതില്‍ താഴെ തൊഴില്‍ദിനങ്ങളാണ് ഇന്നേവരെ നല്‍കിയിരിക്കുന്നത്.
സാമ്പത്തിക വര്‍ഷത്തെ മുഴുവന്‍ പ്രവൃത്തിദിനങ്ങളും തൊഴില്‍ ദിനങ്ങളായാല്‍ മാത്രമേ കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്കിയ നൂറ്ദിവസം തികയുകയുള്ളുവെന്നും അത് നല്‍കണമെന്നുമാവശ്യപ്പെട്ടാണ് രാവിലെ ഉപരോധിച്ചത്.
ഒബിസി മോര്‍ച്ച ജില്ലാപ്രസിഡണ്ട് എ.കെ.ഓമനക്കുട്ടന്, ബിജെപി മണ്ഡലം ജന. സെക്ര. എ.കെ.മോഹന്‍ദാസ്,വൈ.പ്രസി.മാരായ കെ.ശ്രീകുമാര്‍, പ്രേമ രാമചന്ദ്രന്,ഒബിസിമോര്‍ച്ച മണ്ഡലം പ്രസി. കെ.ആര്.ദാമോദരന്‍, എസ്.ജ്ഞാനക്കുമാര്‍, എസ്.ആര്.അരുള്ക്കുമാര്, കെ.ഷിനു,എസ്.ശെല്‍വരാജ്, രുഗ്മണി, ശകുന്തള എന്നിവര്‍ നേതൃത്വം നല്കി.
ബ്ലോക്ക് പ്രോഗ്രാം ഓഫീസറും,പഞ്ചായത്ത് സെക്രട്ടറിയും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ തുടര്‍ന്നുള്ള പരമാവധി ദിവസങ്ങള്‍ തൊഴില്‍ ദിനങ്ങളാക്കാമെന്ന രേഖാമൂലം ഉറപ്പു നല്കി. ഇതേതുടര്‍ന്നാണ് ഉച്ചയോടെ ഉപരോധം അവസാനിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: