പറളി: മാര്‍ക്സിസ്റ്റ് അക്രമവിരുദ്ധ ജനകീയ സമിതിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനമൊട്ടാകെ നടന്നു വരുന്ന പ്രക്ഷോഭ പരിപാടി ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.
ജനകീയ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് ഭരണത്തിന്റെ തണലില്‍ സിപിഎം കൊലക്കത്തിരാഷ്ട്രീയത്തിലൂടെ ശ്രമിക്കുന്നതെന്ന് ശശികല ടീച്ചര്‍ കുറ്റപ്പെടുത്തി. അഴിമതിയില്‍ മുങ്ങികുളിച്ച യുഡിഎഫ് സര്‍ക്കാരിനെ ജനം തൂത്തെറിഞ്ഞെങ്കിലും അതെ പാതയിലൂടെയാണ് പിണറായി സര്‍ക്കാരും മുന്നോട്ട് പോകുന്നതെന്നാണ് എട്ടുമാസത്തെ അനുഭവം തെളിയിക്കുന്നത്.
സമസ്ത മേഖലകളിലും അരാജകത്വമാണ്. വിദ്യാഭ്യാസ രംഗം കലാപ തീയിലാണ്. ഭരണമുന്നണിയില്‍പ്പെട്ടവര്‍ തന്നെ സമരരംഗത്തുണ്ടെന്നത് വിരോധാഭാസമാണ്. യുഡിഎഫാകട്ടെ കപ്പിത്താനില്ലാത്ത കപ്പലുപോലെയാണ് ജനങ്ങളുടെ പ്രതീക്ഷകള്‍ തുടക്കത്തില്‍ തന്നെ പൊലിഞ്ഞുകൊണ്ടിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.
ഈ ഭരണപരാജയം മറച്ചുവെക്കാനാണ് സംസ്ഥാനതുടനീളം സിപിഎം അക്രമം അഴിച്ചുവിടുന്നത്. ഇതിനെതിരെ ജനങ്ങള്‍ രംഗത്തുവന്നുകഴിഞ്ഞു വരും നാളുകളില്‍ സമരത്തിന്റെ രൂപം മാറുമെന്ന് അവര്‍ വ്യക്തമാക്കി.
ബിജെപി പറളി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സി.യജലന് അധ്യക്ഷത വഹിച്ചു. വിശ്വഹിന്ദു പരിഷത്ത് കോങ്ങാട് പ്രഖണ്ഡ് സെക്രട്ടറി ശ്രീരാമനുണ്ണി, കെ.സി.സുന്ദരന്‍, വിഎച്ച്പി മേഖലാ സെക്രട്ടറി എ.സി.ചെന്താമരാക്ഷന്, വിഎച്ച്പി വിഭാഗ് സെക്രട്ടറി കെ.ആര്.രാജന്, പി.കെ.ചെന്താമരാക്ഷന്, പി.എം.ഉണ്ണികൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: