പാലക്കാട്: കൊലക്കത്തിരാഷ്ട്രീയത്തിലൂടെ ജില്ലയില്‍ അസമാധാനം സൃഷ്ടിക്കുന്ന സിപിഎമ്മിനെതിരെ കക്ഷിരാഷ്ട്രീയം മറന്ന് ജനങ്ങള്‍. രണ്ടു പതിറ്റാണ്ടിനുശേഷം കഞ്ചിക്കോട് മേഖലയെ വീണ്ടും കലാപകലുഷിതമാക്കാനാണ് സിപിഎം ഭരണത്തിന്റെ തണലില്‍ ശ്രമിക്കുന്നത്.
എന്നാല്‍ സമാധാന മാര്‍ഗത്തിലൂടെ ഇതിനെ നേരിടാനാണ് ആര്‍എസ്എസ് ജനപക്ഷത്തുനിന്നുകൊണ്ടുള്ള സമരത്തിന് രൂപം നല്‍കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം കോട്ടമൈതാനത്ത് ധര്‍ണ്ണയും പുതുശ്ശേരിയില്‍ 48മണിക്കൂര്‍ ഉപവാസവും സംഘടിപ്പിച്ചത്.
ആദ്യദിന ഉപവാസം ഒ.രാജഗോപാല്‍ എംഎല്‍എയും രണ്ടാംദിനം ബിജെപി സംസ്ഥാനസമിതിയംഗം പ്രഫ: വി.ടി.രമയുമാണ് ഉദ്ഘാടനം ചെയ്തത്.
ബിജെപി സംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാര്‍, ജില്ലാ പ്രസിഡന്റ് അഡ്വ.ഇ.കൃഷ്ണദാസ്, ബിഎംഎസ് ജില്ലാ സെക്രട്ടറി സി.ബാലചന്ദ്രന് എന്നിവരാണ് ഉപവസിച്ചത്. ഇന്നലെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.ശിവരാജന്, നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്, ബിഎംഎസ് ജില്ലാ ജോ.സെക്രട്ടറി.വി.ശിവദാസ് എന്നിവര്‍ ആരംഭിച്ച ഉപവാസം ഇന്ന് സമാപിക്കും.
കഞ്ചിക്കോട് ചടയന്കലായി രാധാകൃഷ്ണനെയും വിമലയെയും ചുട്ടുകൊന്ന കേസിലെ സിപിഎമ്മുകാരായ പ്രതികളെ ഉടനെ പിടികൂടണമെന്നാവശ്യപ്പെട്ടാണ് വിവിധ തരത്തിലുള്ള പ്രക്ഷോഭം.ഇതിന്റെ ഭാഗമായാണ് ഉപവാസവും ഉപരോധവും.
ബിജെപിനാഷണല് കൗണ്‍സില്‍ അംഗം വി.രാമന്‍കുട്ടി, ജില്ലാ വൈസ് പ്രസി. എ.സുകുമാരന്‍, വ്യാപാരി സെല്‍ കണ്‍വീനര്‍ സി.മധു, ബിഎംഎസ് ജില്ലാ ജോ.സെക്രട്ടറി സലീം തെന്നിലാപുരം, എബിവിപി സംസ്ഥാന ജോ.സെക്ര. ദീപു, മലമ്പുഴ പ്രസിഡണ്ട് എന്‍.ഷണ്മുഖന് എന്നിവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: