ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജു നിര്‍മ്മിച്ച തെലുങ്ക് ചിത്രം ‘നേനു ലോക്കല്‍’ പുറത്തിറങ്ങി.
ത്രിനാദ റാവുവാണ് സംവിധായകന്. യുവതാരം നാനിയും കീര്‍ത്തി സുരേഷും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ കഥ, തിരകഥ, സംഭാഷണം പ്രസന്ന കുമാര്‍ ബേജവാഡയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് സംഗീതസംവിധാനം ചെയ്തിരിക്കുന്നത്.
നവീന്‍ ചന്ദ്ര, സച്ചിന് ഖെഡേക്കര്‍, പൊസാനി കൃഷ്ണ, മുരളി, ഈശ്വരി റാവു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ത്രിനാദ റാവുവിന്റെ ആദ്യ പടം ചുപിസ്ത മാവ വമ്പന്‍ ഹിറ്റായിരുന്നു. നേനു ലോക്കലും ഹിറ്റുകളുടെ ശ്രേണിയില്‍ പെടുമെന്നാണ് കരുതപ്പെടുന്നത്.
അതേസമയം മോഹന്‍ലാലിന്റെ ‘ഒപ്പം’ സിനിമയുടെ തെലുങ്ക് വേര്‍ഷനും ഇന്ന് പുറത്തിറങ്ങി. തെലുങ്കില്‍ കനുപാപയെന്ന പേരിലാണ് ചിത്രം പുറത്തിറങ്ങുക. കേരളത്തില്‍ ബോക്സ് ഓഫീസ് കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിയ പടം കൂടിയായിരുന്നു ‘ഒപ്പം’.
പ്രതികരിക്കാൻ ഇവിടെ എഴുതുക: