നിലമ്പൂര്‍: ബാങ്ക് മാനേജറുടെ പണം ഓണ്‍ലൈന്‍ തട്ടിപ്പു സംഘം അപഹരിച്ചു. ചന്തക്കുന്ന് എസ്ബിടി ബ്രാഞ്ച് മാനേജര്‍ വണ്ടൂര്‍ പിപി റോഡില്‍ ഓര്‍ക്കിഡ് വില്ലയില്‍ താമസിക്കുന്ന കണ്ണന്റെ 47000 രൂപയാണ് ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടപ്പെട്ടത്. എസ്ബിഐയുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ആറ് മാസം മുമ്പ് പണമിടപാടുകള്‍ ഓണ്‍ലൈനായി നടത്തിയിരുന്നതായി കണ്ണന് പറഞ്ഞു. ഇന്നലെ രാവിലെ പത്തുമണിയോടെ മൊബൈല്‍ ഫോണിലേക്ക് 60 ഓളം എസ്എംഎസുകള്‍ വന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് തട്ടിപ്പ് നടന്നതായി മനസിലായത്. വിവിധ ഇന്റര്‍നാഷണല്‍ ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്നാണ് പല തുകയ്ക്ക് സാധന സാമഗ്രികള്‍ വാങ്ങി ഓണ്‍ലൈനിലൂടെ പണം നല്‍കിയതിന്റെ അറിയിപ്പുകളാണ് എസ്എംഎസായി വന്നത്. എന്നാല്‍ ഓരോ ഇടപാടിനും ഡെബിറ്റ് കാര്‍ഡുകളും ക്രെഡിറ്റ് കാര്‍ഡുകളും ഉപയോഗിച്ച് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ഒടിപി നമ്പറുകള്‍ മൊബൈലില്‍ ആവശ്യപ്പെടാറുണ്ടെന്നിരിക്കെ ഇയാളുടെ മൊബൈലിലേക്ക് ഒടിപി നമ്പറുകള്‍ ആവശ്യപ്പെട്ടു കൊണ്ടുളള ഫോണ്‍ സന്ദേശങ്ങളോ ഒടിപി നമ്പര്‍ കോളുകളോ ഒന്നും ലഭിച്ചിരുന്നില്ല. ഇന്റര്‍നാഷണല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍കള്‍ മുഖേനയുള്ള ഓണ്‍ലൈന്‍ പര്‍ചേസുകള്‍ക്ക് ഒടിപി നമ്പറുകള്‍ ആവശ്യമില്ലാത്തതിനാലാണ് ഇവ ലഭിക്കാതിരുന്നത്. 50000 രൂപവരെയെ ക്രെഡിറ്റില്‍ ലഭ്യമാകൂ എന്നതിനാലാണ് കൂടുതല്‍ തുക നഷ്ടപ്പെടാതിരുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ നിലമ്പൂര്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൂന്നു മാസം മുമ്പ് നിലമ്പൂരില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശികളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും 753500രൂപ ഇത്തരത്തില്‍ നഷ്ടപ്പെട്ടിരുന്നു. ഈ കേസില്‍ രണ്ട് ജാര്‍ഖണ്ഡ് സ്വദേശികള്‍ നിലമ്പൂര്‍ പൊലിസിന്റെ പിടിയിലായിരുന്നു. പോയിന്റ് ഓഫ് സെയില്‍ ഉള്‍പ്പെടെ ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പ്രതികരിക്കാൻ ഇവിടെ എഴുതുക: