ചെങ്ങന്നൂര്‍: കൂട്ടുകുടുംബ ബന്ധങ്ങളുടെ കുറവും, മത്സരബുദ്ധിയോടുള്ള ജീവിതവും കാരണം വിവാഹ ബന്ധങ്ങള്‍ ദുര്‍ബലമായതോടെ അനാഥമാകുന്ന ബാല്യങ്ങള്‍ കേരളത്തില്‍ വര്‍ദ്ധിക്കുകയാണന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം ഡോ. ജെ. പ്രമീളാദേവി അഭിപ്രായപ്പെട്ടു. ചെങ്ങന്നൂരില്‍ നടന്ന വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
83 കേസുകളാണ് കമ്മീഷന്റെ പരിഗണനയില്‍ എത്തിയത്. ഇതില്‍ 45നും പരിഹാരമായി. അഞ്ച് എണ്ണം ആര്‍ഡിഒയ്‌ക്കും, 12 എണ്ണം പോലീസ് റിപ്പോര്‍ട്ടിനും അയച്ചു. 20 കേസുകള്‍ അടുത്ത അദാലത്തിനായി മാറ്റിവെച്ചു.
പിതൃത്വത്തെ സംബന്ധിച്ച തര്‍ക്കത്തിനൊടുവില്‍ ഡിഎന്‍എക്കായി അയക്കുന്ന അപൂര്‍വ്വ ഉത്തരവും അദാലത്തിലുണ്ടായി. ഹരിപ്പാട് സ്വദേശിനിയുടെ പരാതിടെ തുടര്‍ന്നായിരുന്നു ഇത്. അയല്‍വാസിയായ യുവാവാവാണ് തന്റെ മൂന്നാമത്തെ കുഞ്ഞിന്റെ പിതാവെന്നും അത് അയാള്‍ അംഗീകരിക്കുന്നില്ലെന്നാണ് പരാതി.
ഏഴ് മാസം വരെ കുട്ടിയെ യുവാവ് ലാളിച്ചിരുന്നതായും യുവതി പറഞ്ഞു. അയല്‍വാസിയായ യുവതിയില്‍ നിന്നും താന്‍ എട്ട് ലക്ഷം രൂപ വായ്‌പ വാങ്ങിയിരുന്നു. അതില്‍ 1.50 ലക്ഷം മടക്കി നല്‍കി. ബാക്കി 6.50 ലക്ഷം രൂപ നല്‍കാനുണ്ട്. ഇതുമാത്രമാണ് തങ്ങള്‍ തമ്മിലുളള ബന്ധമെന്നും കുട്ടി തന്റേതല്ലെന്നുമുളള നിലപാടാണ് അവിവാഹിതനായ യുവാവ് സ്വീകരിച്ചത്.
















