ശ്രീകൃഷ്ണപുരം: ആശിച്ചു മോഹിച്ചു വാങ്ങിയ സ്ഥലത്ത് വീടുവയ്ക്കാന്‍ കഴിയാതെ ഒരു പട്ടികജാതി കുടുംബം. മണ്ണമ്പറ്റ ആട്ടുതലപ്പുര വിജയകുമാരനാണ് ഈ ഗതികേട്.
2004ലാണ് മണ്ണമ്പറ്റയില്‍ അഞ്ച് സെന്റ് സ്ഥലം വാങ്ങിയത്. അതിന്റെ കടം തീര്‍ന്നില്ലെങ്കിലും 2005ല്‍ സ്വന്തം സ്ഥലത്ത് ഒരു ഷെഡ് കെട്ടിതാമസം തുടങ്ങി.തേപ്പ് പണിക്കാരനായ വിജയകുമാറിന് തന്റെ വരുമാനത്തില്‍ വീട് വെക്കാനാകാതെയായപ്പോള് ശ്രീകൃഷ്ണപുരം പഞ്ചായത്തില്‍ അപേക്ഷിക്കുകയും 2008-2009 കാലത്ത് വീട് അനുവദിച്ചു നല്‍കുകയും ചെയ്തു.
മൂന്നു വര്‍ഷത്തോളം വളരെ സന്തോഷത്തോടെ ജീവിച്ച വിജയകുമാറിനും കുടുംബത്തിനും ഇവരുടെ വീടിനു സമീപത്തു കോഴിഫാം വന്നതോടെയാണ് ദുരിതം ആരംഭിച്ചത്.
2013-ന് ശേഷമാണ് മൂന്നു കോഴിഫാമുകള്‍ വീടിനു ചുറ്റും വന്നത്. ഇതോടെ താമസം അസഹനീയമായി. ദുര്‍ഗന്ധമായിരുന്നു പ്രധാനകാരണം. പലപ്രാവശ്യം ഫാം ഉടമകളായ ചേലയില്‍ സുരേഷ്കുമാര്‍, ചോലയില്‍ നാരായണന്, മുതിയാരംകുന്ന് അമ്മിണി എന്നിവരോട് പരാതിപെട്ടിട്ടും ചെവികൊണ്ടില്ല. പിന്നീട് പഞ്ചായത്തില്‍ പരാതി നല്കി. തുടര്‍ന്ന് ഡിഎംഒ, ആര്‍ഡിഒ, ജില്ലാകലക്ടര്‍, എംഎല്‍എ, എംപി, വനിതാകമ്മീഷന്, മനുഷ്യാവകാശ കമ്മീഷന് എന്നിവര്‍ക്കെല്ലാമുള്ള പരാതി നല്കലായിരുന്നു പണി.
ഇതോടെ പഞ്ചായത്തിന് കോഴിഫാമിന്റെ ലൈസന്‍സ് റദ്ദാക്കേണ്ടിവന്നു. എന്നാല്‍ ഫാമുടമകള്‍ കോടതിയില്‍ നിന്നും സ്റ്റേ വാങ്ങി പ്രവര്‍ത്തനം തുടര്‍ന്നു. പിന്നീട് വിജയകുമാറിനും കുടുംബത്തിനുമെതിരെ വധഭീഷണിവരെയായി. വാതരോഗിയും, മിശ്രവിവാഹിതരുമായ ഈ കുടുംബം തങ്ങളുടെ രണ്ടുമക്കളുമായി വാടകവീട്ടിലേക്ക് താമസം മാറി.
പഞ്ചായത്ത് സെക്രട്ടറി, ആരോഗ്യവകുപ്പ്, പോലീസ്, മുന്‍ മുഖ്യമന്ത്രി, നിലവിലെ മുഖ്യമന്ത്രി തുടങ്ങിവര്‍ക്കെല്ലാം പരാതി നല്‍കിയിട്ടും യാതൊരുഫലവുമുണ്ടായില്ലെന്ന് വിജയകുമാര്‍ പറയുന്നു.
കോഴിഫാം തുടങ്ങാന്‍ പരിസരത്തെ താമസക്കാരുടെ സമ്മതപത്രം വേണമെന്ന നിയമവും കാറ്റില്‍പറത്തിയാണ് പ്രവര്‍ത്തനം.
ഭാര്യ സുലേഖ, മക്കള്‍ സവിത(14), വിമല്‍(9) എന്നിവരെയും കൊണ്ട് ജീവിതം വഴിമുട്ടി നില്ക്കുന്ന അവസ്ഥയിലാണ് വിജയകുമാര്‍. വീട് വില്‍ക്കാമെന്നുവച്ചാല്‍ വാങ്ങാന്‍ ആരുമില്ലാത്ത സ്ഥിതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: