മുക്കം: ദേശീയ പാതയില്‍ കുന്നമംഗലത്ത് പ്രവര്‍ത്തിക്കുന്ന ബീവറേജസ് ഔട്ട് ലെറ്റ് മുക്കത്തേക്ക് മാറ്റാനുള്ള ശ്രമത്തിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയര്‍ത്തുമെന്നും നീക്കത്തെ ചെറുത്തു തോല്‍പ്പിക്കുമെന്നും സമരക്കാര്‍ മുക്കത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന പാതയുടെ മുക്കം മാമ്പറ്റ ബൈപ്പാസില്‍ കയ്യിട്ടാ പൊയിലിന്റെ പരിസരത്തെ അഞ്ഞൂറ് മീറ്റര്‍ പരിധിയില്‍ ഒന്‍പത് കോളനികളുണ്ട്. വെറും അന്‍പത് മീറ്ററിനുള്ളില്‍ അങ്കണ്‍വാടിയും സ്ഥിതി ചെയ്യുന്നുണ്ട്. കെട്ടിടഉടമ ബീവറേജസ് കോര്‍പ്പറേഷന്‍ അധികൃതരുമായി കരാറിലേര്‍പ്പെട്ടുവെന്ന വിവരത്തെത്തുടര്‍ന്നാണ് സമരമാരംഭിച്ചിട്ടുള്ളത്. തുടങ്ങാനുദ്ദേശിക്കുന്ന കെട്ടിടത്തിന് നഗരസഭയില്‍ നിന്നും നമ്പര്‍ ലഭിച്ചിട്ടില്ലെന്നും കെട്ടിടം നിര്‍മ്മിച്ച സ്ഥലവുമായി ബന്ധപ്പെട്ട് പരാതികളുണ്ടെന്നും സമരക്കാര്‍ പറഞ്ഞു. നാട്ടുകാരുടെ നേതൃത്വത്തില്‍ കയ്യിട്ടാ പൊയിലില്‍ കുടില്‍ കെട്ടി രാപ്പകല്‍ സമരം മൂന്നു ദിവസം പിന്നിട്ടപ്പോള്‍ വന്‍ ജനപിന്തുണയാണ് ലഭിച്ചതെന്നും സമരക്കാര്‍ പറഞ്ഞു. ഇന്ന് കയ്യിട്ടാംപൊയിലില്‍ നിന്ന് മുക്കത്തേക്ക് പ്രതിഷേധ പ്രകടനം നടക്കും.പ്രത്യേക ഗ്രാമസഭാ യോഗം വിളിച്ചു ചേര്‍ക്കാന്‍ നഗരസഭാ അധികൃതരോടാവ ശ്യപ്പെട്ടതായും സമരക്കാര്‍ അറിയിച്ചു.വാര്‍ത്താ സമ്മേളനത്തില്‍ ജനകീയ സമിതി ചെയര്‍മാന്‍ പി ബ്രിജേഷ്, കണ്‍വീനര്‍ രവീന്ദ്രന്‍ ഇടക്കണ്ടിയില്‍, രാജീവ് കുമാര്‍, കരണങ്ങാട്ട് ഭാസ്‌കരന്‍, എം കെ .മമ്മദ്, പി ടി ബാബു എന്നിവര്‍ സംബന്ധിച്ചു.
















