പത്തനംതിട്ട: നമ്മുടെ വിദ്യാഭ്യാസ രംഗത്ത് സരസ്വതിദേവിയുടെ ഒരു സര്‍ജിക്കല്‍ സ്ട്രൈക്ക് ആവശ്യമാണെന്ന് രാഷ്ട്രീയ സ്വയം സേവക് സംഘം അഖില ഭാരതീയ സഹപ്രചാര്‍ പ്രമുഖ് ജെ.നന്ദകുമാര്‍. കോന്നി ഹൈന്ദവ സേവാ സമിതിയുടെ നേതൃത്വത്തില്‍ കോന്നി മഠത്തില്‍കാവ് ശ്രീദുര്‍ഗ്ഗ ആഡിറ്റോറിയത്തില്‍ നടന്ന 12 ാ മത് ഹിന്ദുമത സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കള്ളനാണയങ്ങള്‍ അരങ്ങു വാഴുന്ന ഒന്നാണ് നമ്മുടെ വിദ്യാഭ്യാസ മേഖല. ഇതിന് മാറ്റം വരേണ്ടിയിരിക്കുന്നു. നമ്മുടെ നാടിന്റെ സംസ്കാരമാണ് ഹിന്ദുത്വം. ഹിന്ദു എന്ന വാക്കിന്റെ പര്യായം മനുഷ്യന് എന്നാണ്. ഹിന്ദു എന്ന് വിളിക്കുന്നതിന് ഏതെങ്കിലും ഒരു മതത്തില്‍ വിശ്വസിക്കുന്നവന് എന്നല്ല അര്‍ത്ഥം. സ്വാമി വിവേകാനന്ദന് പറഞ്ഞത് സിന്ധുനദീതട സംസ്കാരത്തില്‍ നിന്നുമാണ് ഹിന്ദു ഉണ്ടായത് എന്നാണ്. നമ്മുടെ നാട്ടില്‍ ജീവക്കുന്നവരുടെ സംസ്കാരത്തിന്റെ പേരാണ് ഹിന്ദുത്വം. ഭാരതത്തില്‍ നിന്നാണ് ഹൈന്ദവ സംസ്കാരം ഉണ്ടായത് എന്ന് പറയുവാന്‍ ഐന്‍സ്റ്റീനെ പോലെയുള്ളവര്‍ക്ക് പോലും മടിയില്ല. നമ്മുടെ രാഷ്ട്രം വളരെയധികം പഴക്കമുള്ളതാണ്. സ്വന്തം ജീവിതത്തേക്കാള്‍ ഉപരി മറ്റുള്ളവരുടെ ജീവിത സുഖത്തിനായി ജീവിച്ചവരാണ് നമ്മുടെ ആചാര്യന്മാര്. അതുകൊണ്ടാണ് ഇന്നും നമുക്ക് അത് തുടരുവാന്‍ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് പാശ്ചാത്യത പൂര്‍ണ്ണമായി അനുകരിക്കുമ്പോള്‍ നമ്മുടെ സംസ്കാരം ഇല്ലാതാകുന്നതായി ജില്ലാ കളക്ടര്‍ ആര്.ഗിരിജ പറഞ്ഞു. ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍. മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളുള്ള സമൂഹമാണ് ഇന്ന് നമ്മുടെ മുന്നിലുള്ളത്. മനുഷ്വത്വത്തോടെ പെരുമാറാനുള്ള സന്ദേശമാണ് ഇത്തരം സമ്മേളനങ്ങളില്കൂടി നാം സമൂഹത്തിന് നല്‍കേണ്ടത്. മാതാപിതാക്കാള്‍ സ്വാര്‍ത്ഥതയോടെയാണ് ഇന്ന് മക്കളെ വളര്‍ത്തുന്നത്.
ഒരുകാര്യവും അരുത് എന്ന് ഇന്നത്തെ മാതാപിതാക്കള്‍ കുട്ടികളോട് പറയാറില്ല. ഇതില്‍ നിന്ന് നമ്മള് പിന്മാറണം.എങ്കില്‍ മാത്രമേ വ്യക്തിത്വമുള്ള കുട്ടികളെ നമ്മുക്ക് വളര്‍ത്തിയെടുക്കാന്‍ കഴിയുകയുള്ളുവെന്നും കളക്ടര്‍ പറഞ്ഞു. ഡോ.അനില്‍ വൈദ്യമംഗലം പ്രഭാഷണം നടത്തി.
ഹൈന്ദവ സേവാസമിതി പ്രസിഡന്റ് ആര്.രാമചന്ദ്രന് നായര്‍, രക്ഷാധികാരി വി.കെ.കരുണാകരക്കുറുപ്പ്, ട്രഷറാര്‍ ജി.രഘുനാഥ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: