കോങ്ങാട്:ചല്ലിക്കല്‍ പഞ്ചായത്ത് സ്റ്റേഡിയത്തിനു സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് ബീവറേജസ് കൊണ്ടുവരാന്‍ ശ്രമം.ദേവസ്വത്തിന്റെ ഭൂമി കൈയേറി വഴിയുണ്ടാക്കിയാണ് മദ്യഷാപ്പ് കൊണ്ടുവരുന്നതിനുള്ള നീക്കം നടക്കുന്നത്.
കോങ്ങാട് തിരുമാന്ധാംകുന്ന് ഭഗവതിദേവസ്വം സ്ഥലമാണ് കഴിഞ്ഞദിവസം രാത്രി ജെസിബി ഉപയോഗിച്ച് നിരത്തി വഴിയാക്കിയത്.
പ്രാദേശിക സിപിഎം നേതാക്കളുടെ ഒത്താശയോടെയാണ് ഇത് കൊണ്ടുവരുന്നത്. നിരവധി വീടുകളുള്ള ഈ പ്രദേശം രണ്ട് ക്ഷേത്രങ്ങളുടെ പരിസരംകൂടിയാണ്. അതിനാല്‍ നിത്യേന ഇവിടെക്കെത്തുന്ന ഭക്തരുടെ എണ്ണം ഏറെയാണ്.
കോങ്ങാട് ടൗണില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാല കോടതിയുടെ പുതിയ ഉത്തരവനുസരിച്ചാണ് മാറ്റുന്നത്. ക്ഷേത്രഭൂമിയില്‍ മദ്യഷാപ്പ് കൊണ്ടുവരുന്നതില്‍ ബിജെപി പ്രതിഷേധിച്ചു. മദ്യശാല മാറ്റുന്നതിനെതിരെ നാട്ടുകാരെ ഉള്‍പ്പെടുത്തി പ്രക്ഷോഭം നടത്തുമെന്ന് ബിജെപി മണ്ഡലംപ്രസിഡണ്ട് രവിഅടിയത്ത്, പഞ്ചായത്ത് പ്രസിഡണ്ട് ഹരീഷ്,ജില്ലാ കമ്മിറ്റി അംഗം സി.സി.രാമകൃഷണന് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: