പാലക്കാട്: ഇടതുസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കെഎസ്ടിഇഎസ്(ബിഎംഎസ്)ന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
കെഎസ്ആര്‍ടിസിയെ ഡിപ്പാര്‍ട്ട്മെന്റാക്കുക,ജീവനക്കാരുടെ ശമ്പളം കൃത്യമായി നല്‍കുക, എംപാനല്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുക, കടബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുക, തൊഴിലാളി വിരുദ്ധമായ സുശീല്‍ ഖന്ന റിപ്പോര്‍ട്ട് തള്ളുക എന്നീ ആവശ്യങ്ങളുന്നയിച്ച് നാളെ നടക്കുന്ന പണിമുടക്കില്‍ മുഴുവന്‍ തൊഴിലാളികളും പങ്കെടുക്കും.
പാലക്കാട് ഡിപ്പോവിന് മുന്നില്‍ നടന്ന പണിമുടക്ക് പൊതുയോഗം സംസ്ഥാന ജന:സെക്രട്ടറി കെ.എല്‍.രാജേഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.കെ.ബൈജു, ജില്ലാ ജോ:സെക്രട്ടറി സി.അനീഷ് സംസാരിച്ചു.
കെഎസ്ടിഇഎസ് ജില്ലാ സെക്രട്ടറി പി.കെ.ബൈജു, സംസ്ഥാനസെക്രട്ടറി കെ.രാജേഷ്, തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി ദീപേഷ്, മലപ്പുറം ജില്ലാ സെക്രട്ടറി രണദീവ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: