മണ്ണാര്‍ക്കാട്:ചന്ദനമോഷണകേസില് മൂന്നുപേരെ വനം വകുപ്പ് പിടികൂടി. തിരുവിഴാംകുന്ന് സ്വദേശികളായ മുഹമ്മദ് റാഫി,ഷബീബ് ,മുഹമ്മദ് സജീര്‍ എന്നിവരെയാണ് വെള്ളിക്കുളങ്ങരയില്‍ നിന്നെത്തിയ റേഞ്ച് ഓഫിസര്‍ ടി.എസ്.മാത്യു, ഡപ്യൂട്ടി റേഞ്ചര്‍ പി.എസ്.ഷൈലന്‍ എന്നിവരാണ് അറസ്റ്റ് ചെയ്തത്. ചന്ദനം കടത്താന്‍ ഉപയോഗിച്ച വാഹനവും പിടിച്ചെടുത്തു.
മൂന്നുവര്‍ഷമായി ഇവര്‍ മുള്ളി,അട്ടപ്പാടി,അമ്പലപ്പാറ,എടത്തനാട്ടുകര എന്നിവിടങ്ങളില്‍ നിന്നും ചന്ദനം മുറിച്ചുകടത്തുന്ന സംഘമാണിതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: