കണിയാമ്പറ്റ :കൂടോത്തുമ്മല്‍ പൊങ്ങിനി ശ്രീ പരദേവത-ഭദ്രകാളി-പുള്ളിമാലമ്മ ക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ മഹോത്സവത്തിന് കൊടിയേറി. ജനുവരി 30 മുതല്‍ ഫെബ്രുവരി അഞ്ച്വരെയാണ് ഉത്സവം. ക്ഷേത്രം തന്ത്രി അഴകത്ത് ശാസ്ത്രശര്മ്മന് നമ്പൂതിരിപ്പാടിന്റെയും ക്ഷേത്രം മേല്‍ശാന്തി മാടമന വിഷ്ണു നമ്പൂതിരിയുടേയും മുഖ്യ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍. ക്ഷേത്രകൊടിയേറ്റദിവസം കോല്‍ക്കളിയും പ്രസാദ വിതരണവും നടന്നു. പുള്ളിമാലമ്മയ്ക്കുള്ള പൊങ്കാല ഇന്ന് രാവിലെമുതല്‍ നടക്കും. പൂമൂടല്‍, വെള്ളാട്ട്, മുടിസമര്പ്പണം, ഇളനീരഭിഷേകം തുടങ്ങിയവയാണ് ഉത്സവത്തിന്റെ പ്രധാന വഴിപാടുകള്‍. വയനാട്ടിലെ ക്ഷേത്രങ്ങളില്‍ അധികം കണ്ടുവരാത്ത പ്രധാന വഴിപാടായ കളമെഴുത്തുംപാട്ടും ഉത്സവത്തിന്റെ അവസാന ദിവസങ്ങളില്‍ നടക്കും. നാലിന് നട ക്കുന്ന പള്ളിവേട്ടക്കുശേഷം അഞ്ചിന് രാവിലെ ഉത്സവത്തിന് കൊടിയിറങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: