കല്‍പ്പറ്റ : കള്ളപ്പണക്കാര്‍ക്കും പൂഴ്ത്തിവെപ്പുകാര്‍ക്കും താക്കീതായിമാറിയ ബജറ്റ് വയനാടന്‍ കര്‍ഷകര്‍ക്ക് ശുഭപ്രതീക്ഷ നല്‍കുന്നതാണെന്ന് കര്‍ഷകമോര്‍ച്ച ജില്ലാപ്രസിഡണ്ട് വി. കെ.രാജന് പ്രസ്താവിച്ചു. ചരിത്രത്തിലിന്നേവരെ ഇല്ലാത്തവിധം പത്ത്ലക്ഷം കോടിരൂപയാണ് കാര്‍ഷികമേഖലയ്ക്കായി നീക്കിവെച്ചത്. കാപ്പി, നെല്ല്, തെങ്ങ്, റബ്ബര്‍, കുരുമുളക് തുടങ്ങിയ വിളകള്‍ക്ക് ബജറ്റില്‍ മുന്തിയപരിഗണന ന ല്കിയിരിക്കുന്നു. ക്ഷീരമേഖലയിലും ആശ്വാസമേകിയിരിക്കുന്നു. പലിശ രഹിത വായ്പയും ജലസേചന സൗകര്യം വ്യാപിപ്പിക്കാനുള്ള തീരുമാനവും ഉത്പ്പാദനം ഗണ്യമായി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. ഇത് യുവാക്കളെ കാര്‍ഷികമേഖലയിലേക്ക് ആകര്‍ഷിക്കുമെന്നും വി.കെ.രാജന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: