Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പരിത്യാഗത്തിനു ശേഷം ശ്രീരാമന്‍…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2017, 07:18 pm IST
in Samskriti

വേദാന്ത തത്ത്വചിന്തയുടെ ആധികാരികമായ വ്യാഖ്യാനമാണ് ശ്രീരാമഗീതാ. ഭഗവദ്ഗീതയിലെ സംവാദരൂപത്തിലുള്ള പ്രതിപാദന ശൈലിയാണിതിലും വേദവ്യാസന്‍ കൈക്കൊണ്ടിട്ടുള്ളത്. ഇവിടെ ആചാര്യന്‍ ശ്രീരാമചന്ദ്രന്‍. ധര്‍മ്മമൂര്‍ത്തിയായ രാമനെ ചിരകാലം നിസ്വാര്‍ത്ഥമായി സേവിച്ച് അന്തഃകരണ ശുദ്ധി നേടിയ ലക്ഷ്മണന്‍ ശിഷ്യന്‍. ശുദ്ധാന്തക്കരണനായ ലക്ഷ്മണന്‍ ശ്രോതാവും പുരുഷോത്തമനായ രാമന്‍ വക്താവുമാകയാല്‍ പ്രതിപാദ്യത്തിന് ഗഹനതയേറും. പൂര്‍ണ്ണമായുള്‍ക്കൊള്ളാന്‍ ലക്ഷ്മണനുതുല്യം ആദ്ധ്യാത്മിക ഉയര്‍ച്ച വേണമെന്നര്‍ത്ഥം.

തത്ത്വരഹസ്യങ്ങളെ കഥകളിലൂടെ പ്രകാശിപ്പിക്കുകയാണ് പുരാണേതിഹാസങ്ങളുടെ രീതി. സീതാദേവിയെ പരിത്യജിച്ച ശേഷം ശ്രീരാമന്‍ എങ്ങനെ ജീവിതം തുടര്‍ന്നുവെന്ന് പാര്‍വതീദേവി പരമേശ്വരനോടു ചോദിക്കുന്നു. പരമേശ്വരന്‍ ശ്രീരാമന്റെ അനന്തരചരിതം പാര്‍വ്വതീ ദേവിക്ക് വിവരിച്ചുകൊടുക്കുന്നു. ഉമാമഹേശ്വര സംവാദരൂപമായ അദ്ധ്യാത്മരാമായണത്തില്‍ ഇങ്ങനെയാണ് ശ്രീരാമഗീത ഉള്‍ച്ചേര്‍ത്തിരിക്കുന്നത്. ശ്രീരാമന്‍ ലക്ഷ്മണനു നല്‍കുന്ന തത്ത്വോപദേശം ശ്രീരാമമുഖത്തുനിന്ന് കേള്‍ക്കുന്നതിനു പകരം അതിനെ ശ്രീപരമേശ്വരന്‍ പാര്‍വതിക്ക് വിവരിച്ചുകൊടുക്കുന്നതായാണ് നാം കേള്‍ക്കുന്നത്; ഭഗവദ്ഗീതയില്‍ ശ്രീകൃഷ്ണാര്‍ജ്ജുന സംവാദം കേള്‍ക്കുന്നതുപോലെ. ശ്രീരാമഗീതയ്‌ക്ക് സ്വാമി ചിന്മയാനന്ദന്‍ നല്‍കിയ വ്യാഖ്യാന വിവരണങ്ങള്‍ വരും നാളുകളില്‍ സംസ്‌കൃതിയില്‍ വായിക്കാം….

തതോ ജഗന്മംഗളമംഗളാത്മനാ

വിധായ രാമായണകീര്‍ത്തിമുത്തമാം

ചചാര പൂര്‍വാചരിതം രഘൂത്തമോ

രാജര്‍ഷിവരൈ്യരഭിസേവിതം യഥാ. 1.

കൈലാസശൈലം. ഹിമശിഖരങ്ങള്‍ക്ക് മുകളിലൂടെ ചന്ദ്രക്കല എത്തിനോക്കുന്നു. ശിവന്‍ സമാധിയില്‍നിന്നുണര്‍ന്ന് സേവനനിരതയായ പാര്‍വതിയെ നോക്കി പുഞ്ചിരിപൊഴിച്ചു.

മഹാദേവന്‍ സമാധിയില്‍ മുഴുകുമ്പോള്‍ സന്തതസഹചാരിണിയെങ്കിലും ദേവിക്ക് തന്തിരുവടി അപ്രാപ്യനെപ്പോലെയാണ്. ഭക്തോത്തമയും വേസനതല്‍പരയുമായ ദേവിയുടെ പരിചര്യയേല്‍ക്കാന്‍ വളരെ വിരളമായി മാത്രമേ ഭഗവാന്‍ ശാരീരികനിലവാരത്തിലേക്കിറങ്ങി വരാറുള്ളൂ. ഭഗവാന്‍ ഇപ്പോള്‍ ധ്യാനത്തിലല്ല, തനിക്ക് പ്രാപിക്കാവുന്ന ശാരീരിക നിലവാരത്തിലാണ് എന്നുകണ്ട ദേവി അവിടുത്തേക്ക് എന്നും ഇഷ്ടപ്പെട്ട ശ്രീരാമചരിതം തന്നോടരുളിച്ചെയ്യാന്‍ കനിയണമെന്നപേക്ഷിക്കുന്നു. ശിവഹൃദയത്തില്‍ രാമനും രാമഹൃദയത്തില്‍ ശിവനും സദാ വിളങ്ങുന്നുവെന്ന വസ്തുത സുവിദിതമാണല്ലോ.

ശ്രീരാമനെക്കുറിച്ച് മുന്‍പും പലതവണ ശിവന്‍ പാര്‍വതിയോട് പറഞ്ഞിട്ടുണ്ട്. രാമകഥയില്‍ ഭഗവാന് എത്രത്തോളം പ്രിയമുണ്ടെന്ന് ദേവിക്കറിയാം. ”രാജധര്‍മത്തെ മാനിച്ചുകൊണ്ട്, ഗര്‍ഭിണിയും നിരപരാധിനിയുമായ രാജ്ഞിയെ ശ്രീരാമന്‍ വാല്മീക്യാശ്രമത്തിന് സമീപം പരിത്യജിച്ചുവല്ലോ. അതിനുശേഷം എങ്ങനെയാണ് ശ്രീരാമന്‍ ജീവിതം തുടര്‍ന്നത്” എന്ന് പാര്‍വതി പരമേശ്വരനോട് ചോദിക്കുന്നു. രാജാവെന്ന നിലയില്‍ രാജകീയ സുഖഭോഗങ്ങള്‍ അനുഭവിച്ചുകൊണ്ട് മന്ത്രിമാരാലും സാമന്തന്മാരാലും പരിസേവിതനായി രാജ്യഭരണം നടത്താന്‍ ശ്രീരാമന്‍ ബാധ്യസ്ഥനാണല്ലോ. മനുഷ്യസാധാരണമല്ലാത്ത ഒരു വന്‍ത്യാഗം ചെയ്തശേഷം ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടില്‍ ആ രാജാവിന് ജീവിക്കേണ്ടതുണ്ടായിരുന്നു.

പ്രജകളുടെ വിചാരശൂന്യമായ അഭിമതം നിറവേറ്റി, പ്രജായത്തെ ഭരണവ്യവസ്ഥ നിലനിര്‍ത്തി ഒരു വ്യക്തിയെന്ന വലിയൊരത്യാഹിതമാണല്ലോ ശ്രീരാമന് വന്നുപെട്ടിരിക്കുന്നത്. അതിനുശേഷം അവിടുന്ന് എങ്ങനെ ജീവിതം തുടര്‍ന്നുവെന്ന് ഉമാദേവി മഹേശ്വരനോട് ചോദിക്കുന്നു.

ഉമാദേവിയുടെ ചോദ്യത്തിന് മഹേശ്വരന്‍ നല്‍കുന്ന ഉത്തരമായി അദ്ധ്യാത്മരാമായണം ഉത്തരകാണ്ഡം അഞ്ചാംസര്‍ഗത്തില്‍ വ്യാസഭഗവാന്റെ വിദഗ്‌ദ്ധതൂലിക വിരചിച്ച നിസ്തുലസുന്ദരമായൊരു വേദാന്തകാവ്യം- അതത്രെ ”ശ്രീരാമഗീതാ.”

അയോധ്യയിലെ അരമനയില്‍ രാജകീയ സുഖസൗകര്യങ്ങള്‍ക്കിടയിലും തന്റെ പൂര്‍വികരായ രാജര്‍ഷിവര്യന്മാരെപ്പോലെ ശ്രീരാമന്‍ തപോരൂപമായ ജീവിതചര്യ അനുഷ്ഠിച്ചുവെന്ന് ശിവന്‍ പാര്‍വതിയോട് പറയുന്നു.

”രാമ”ശബ്ദം സര്‍വ്വാന്തരാത്മാവിനെ കുറിക്കുന്നു-രമതേ സര്‍വഭൂതേഷു സ്ഥാവരേഷു ചരേഷു ച. നമ്മുടെ എല്ലാവരുടേയും സ്വസ്വരൂപമായ ആത്മാവാണ് രാമന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)
Kerala

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

Kerala

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

Food

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ
Kerala

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

പുതിയ വാര്‍ത്തകള്‍

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം ദുരൂഹം: വി ഡി സതീശന്‍

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

യുദ്ധ സാഹചര്യം: ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി, ഫലം പ്രഖ്യാപിക്കുക ബോണസ് മാര്‍ക്ക് നല്‍കി

സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

പശ്ചിമേഷ്യൻ യുദ്ധം ഉണ്ടായിരുന്നിട്ടും 2027 സാമ്പത്തിക വർഷത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരും: ലോക ബാങ്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.