പൂനെ: പൂനെയിലെ ഇന്‍ഫോസിസ് ക്യാമ്പസ്സില്‍ കോഴിക്കോട് പായിപ്രയിലെ ഓഴാംപൊയില്‍ രാജുവിന്റെ മകള്‍ രസില കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കൊലപാതകത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന് നേരിട്ട് നിവേദനം നല്‍കുമെന്ന് ബിജെപി സൗത്ത് സെല്‍ പ്രസിഡണ്ട് രാജീവ് കുറ്റിയാട്ടൂര്‍ അറിയിച്ചു. ഒഴിവു ദിവസമായ ഞായറാഴ്ച രസിലയെ മാത്രം വിളിച്ചുവരുത്തിയതും കോണ്‍ഫറന്‍സ് നടക്കുന്ന ഒമ്പതാം നിലയില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ എന്തിന് കടന്നുചെന്നു എന്നതും ദുരൂഹമാണ്. പൂനെയിലെ ഇന്‍ഫോസിസിന്റെ മേധാവികള്‍ ആരും പോസ്റ്റുമോര്‍ട്ടം നടത്തിയ എത്താതിരുന്നതും കമ്പനി മേധാവി പ്രവീണ്‍ കുല്‍ക്കര്‍ണിയെ കാണണമെന്ന് പൂനെയിലെ മലയാളി സംഘടനാ പ്രതിനിധികള്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം കാണാന്‍ തയ്യാറാകാത്തതും സംഭവത്തിന്റെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുവെന്ന് രാജീവ് കുറ്റിയാട്ടൂര്‍ അഭിപ്രായപ്പെട്ടു.
















