ചിലര്‍ക്ക് പ്രേതങ്ങളില്‍ അത്ര വിശ്വാസം പോര. ചിലര്‍ക്കാകട്ടെ പ്രേതം ഉണ്ടെന്നോ ഇല്ലെന്നോ പറയാനാന് നിശ്ചയം പോര. എന്തായാലും പ്രേതങ്ങളുടെ കാര്യത്തില്‍ അനിശ്ചയങ്ങളുടെ ലോകത്താണ് മനുഷ്യന്. എന്നാല്‍ സിനിമയിലെ പ്രേതത്തെ കണ്ടിരിക്കാനുള്ള കൗതുകത്തിന് ഏതുകൂട്ടര്ക്കും മടിയില്ലതാനും. അതുകൊണ്ടു തന്നെ ഇടക്കിടെ ഇറങ്ങുന്ന പ്രേത സിനിമകള്‍ മിക്കവാറും വിജയിക്കുന്നുണ്ട്. ഇറങ്ങും മുന്‍പേ പേടിക്കഥകളുമായി പരസ്യം ചെയ്യപ്പെട്ട എസ്ര റിലീസാകാന്‍ കാത്തിരിക്കുകയാണു പ്രേക്ഷകന്.
കുറച്ചു നാള് മുന്‍പ് പ്രേതം എന്ന സിനിമ വിജയിച്ചിരുന്നു. പേരുപോലെ പ്രേതത്തിന്റെ പൊല്ലാപ്പൊന്നും കൂടുതലായി ചിത്രത്തിലില്ലെങ്കിലും പടം ഓടി. ജയസൂര്യ അവതരിപ്പിച്ച മെന്റലിസ്റ്റെന്ന പുതു നിറഞ്ഞ കഥാപാത്രം സിനിമയെ ഗതി തിരിച്ചു വിടുന്നതും ചിത്രത്തിന്റെ അവതരണ രീതിയുമാണ് പ്രേതത്തെ വിജയിപ്പിച്ചത്. പണ്ട് വല്ലപ്പോഴും ഇറങ്ങിയിരുന്ന പ്രേത സിനിമകള്‍ക്കു ആളുകളുണ്ടായിരുന്നു. പ്രേതത്തെകണ്ട് പേടിക്കാനല്ല. എത്രത്തോളം പേടിപ്പിക്കാന്‍ പ്രേതം പണിയെടുക്കുന്നുണ്ടെന്നു കാണാനാണ്. ചില സിനിമകളില്‍ ഭയങ്കരമായി വരുന്ന പ്രേതത്തെ കണ്ട് കൊച്ചു കുട്ടികള്‍ വരെ ചിരിക്കാറുണ്ട്.
ഭാര്‍ഗവി നിലയം, ചെകുത്താന്റെ കോട്ട, ജ്വാല, പ്രേതങ്ങളുടെ താഴ്വര, ലിസ, ആകാശഗംഗ, യക്ഷിയും ഞാനും തുടങ്ങിയ പ്രേത യക്ഷി അല്ലെങ്കില്‍ അതുപോലെ തോന്നിക്കുന്ന സിനിമകള്‍ പ്രേക്ഷകരെ ഇഷ്ടപ്പെടുത്തിയിട്ടുണ്ട്. ബേബി സംവിധാനം ചെയ്ത ലിസയുടെ വന്‍ വിജയം അദ്ദേഹത്തിനു ലിസ ബേബി എന്ന പേരും നല്കി. കുറെക്കാലം പ്രേത സിനിമയുടെ ക്ഷാമം അനുഭവിച്ച മലയാളത്തിനു കിട്ടിയ അന്നത്തെ കാഴ്ചപ്പൂരമായിരുന്നു വിനയന്റെ ആകാശഗംഗ. അതുപോലെ തമിഴിലും തെലുങ്കിലും ഹിന്ദിയിലുമൊക്കെ ഇറങ്ങുന്ന ഇത്തരം സിനിമകള്‍ പരാജയപ്പെടുന്നില്ല.
എന്നാല്‍ പ്രേതകഥകള്‍ക്കു കെങ്കേമം ഹോളിവുഡ് തന്നെ. അവിടത്തെ പ്രേതങ്ങള്‍ നമ്മെ ശരിക്കും പേടിപ്പിക്കും. പ്രത്യേകിച്ചും ഗംഭീരമായ ടെക്നോളജിയില്‍. പണ്ടെത്തെപ്പോലെ ഇപ്പഴും അവിടെ പ്രേതകഥകള്‍ക്കു ക്ഷാമമില്ല. ഡ്രാക്കുള, ഒമന്‍, എക്സോര്‍സിസ്റ്റ് ഇപ്പോള്‍ ക്വണ്ഞ്ചൊറീസും. ചിലതു നമ്മുടെ യുക്തി മാറ്റിവച്ച് പ്രേതം ഉണ്ടെന്നു തന്നെ വിശ്വസിപ്പിച്ചു കളയും. ഹോളിവുഡില്‍ പ്രേത സിനിമകളുടെ പ്രമേയ വൈവിധ്യംകൊണ്ടു തന്നെ അവ സവിശേഷമാണ്. ചില നടന്മാര് തന്നെ അവിടെ ഡ്രാക്കുളയായി അഭിനയിക്കാന്‍ വേണ്ടി ജനിച്ചവരാണെന്നു തോന്നും. ഉദാഹരണത്തിന് ക്രിസ്റ്റഫര്‍ ലീ. ശവക്കുഴിയില്‍ നിന്നും എണീറ്റു വന്നവനെപ്പോലെയാണ് ചിലര്‍ ക്രിസ്റ്റഫര്‍ ലീയെ കണ്ടിരുന്നത്. മനുഷ്യരെക്കാള്‍ കൂടുതല്‍ പറയാനുണ്ടാകും ചിലര്‍ക്കു പ്രേതങ്ങളെക്കുറിച്ച്. അത്തരക്കാര്‍ ഉള്ളതുകൊണ്ട് പ്രേത സിനിമകളുടെ കാഴ്ചക്കാര്‍ക്കും ക്ഷാമമുണ്ടാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: