മലപ്പുറം: സിപിഎം ഏകപക്ഷീയമായി അക്രമം അഴിച്ചുവിടുന്ന തിരൂര്‍ പടിഞ്ഞാറേക്കരയില്‍ പ്രത്യേക സുരക്ഷാസേനയെ വിന്യസിക്കണം ബിജെപി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. മതതീവ്രവാദികളുടെ പിന്‍ബലത്തോടെ ഇവിടെ കലാപം സൃഷ്ടിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ഐഎസ് ഭീകരരെ പിന്നിലാക്കുന്ന രീതിയിലുള്ള അക്രമങ്ങളാണ് പടിഞ്ഞാറേക്കരയില്‍ അരങ്ങേറുന്നത്.
കടലിനും കനോലി കനാലിനും ഇടയിലുള്ള ഒരു ചെറുതുരുത്താണ് പടിഞ്ഞാറേക്കര. ബിജെപി-ആര്‍എസ്എസ് സംഘടനകളുടെ ധാരാളം സജീവ പ്രവര്‍ത്തകരും അവരുടെ കുടുംബങ്ങളും ഇവിടെ താമസിക്കുന്നുണ്ട്. കൂടുതലും ദളിത് വിഭാഗത്തില്‍പ്പെട്ടവരാണ്. ഇവരില്‍ 90 ശതമാനവും ബിജെപി പ്രവര്‍ത്തകരോ അനുഭാവികളോ ആണ്. ഇവരെ പോലീസിലെ ഒരു വിഭാഗവും, ഇസ്ലാമിക് തീവ്രവാദികളും നിരന്തരം വേട്ടയാടുകയാണ്. ഇതിന് എല്ലാ പിന്തുണയും നല്കി സഹായിക്കുന്നത് സിപിഎമ്മാണ്. പടിഞ്ഞാറേക്കരയില്‍ നിന്നും പുറംലോകവുമായി ബന്ധപ്പെടാന്‍ ഒരു വഴി മാത്രമാണുള്ളത്. കൂട്ടായി, ഉല്ലാസ് നഗര്‍, മൂന്നങ്ങാടി എന്നിവിടങ്ങളിലൂടെയാണ് വഴി കടന്നുപോകുന്നത്. ഈ പ്രദേശങ്ങളാകട്ടെ സിപിഎമ്മിന്റെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും കേന്ദ്രവുമാണ്. കള്ളനോട്ടു കടത്തുകാരുടെയും, കുഴല്‍പ്പണക്കാരുടെയും സാന്നിധ്യമാണ് പടിഞ്ഞാറേക്കരയുടെ അശാന്തിക്ക് കാരണം. ബിജെപി പ്രവര്‍ത്തകര്‍ ഇത്തരം കള്ളക്കടത്തുകാരുടെ സൈ്വര്യവിഹാരത്തിന് തടസ്സമാകുന്നുണ്ട്. അതുകൊണ്ട് മനപൂര്‍വ്വം കലാപം സൃഷ്ടിച്ച് ഇവരെ അവിടെന്നും പാലായനം ചെയ്യിക്കുകയെന്ന ഉദ്ദേശത്തോടെയാണ് ആക്രമണങ്ങള്‍ നടത്തുന്നത്.
ആര്‍എസ്എസ് തിരുന്നാവായ ഖണ്ഡ് കാര്യവാഹ് ബാബുവിനെ ഒരുമാസം മുമ്പ് സിപിഎമ്മുകാര്‍ തട്ടികൊണ്ടുപോയി വധിക്കാന്‍ ശ്രമിച്ചിരുന്നു. രഹസ്യകേന്ദ്രത്തിലെത്തിച്ച് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി കടലില്‍ താഴ്ത്താനായിരുന്നു പരിപാടി. എന്നാല്‍ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട ബാബു ഇന്നും ചികിത്സയിലാണ്. ജനുവരി മൂന്നിന് അച്ഛനൊപ്പെ കാറില്‍ സഞ്ചരിക്കുകയായിരുന്ന പത്തുമാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ കാലില്‍ തൂക്കി റോഡിലെറിഞ്ഞു. കുട്ടിയെ നിലത്തെറിയുന്നതിനു മുമ്പ് രണ്ടു പെണ്‍കുട്ടികളും ആക്രമിക്കപ്പെട്ടു. അതിന്റെ തലേ ദിവസം ഗിരി, ദിനേശന് എന്നീ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ചു. ബിജെപി പുറത്തൂര്‍ പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി ഷജീഷ്, എബിവിപി ജില്ലാ കണ്‍വീനര്‍ വിഷ്ണു എന്നിവരും കഴിഞ്ഞ ദിവസങ്ങളില്‍ ആക്രമിക്കപ്പെട്ടു.
സിപിഎമ്മിനെ സഹായിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നത്. സംസ്ഥാന ഭരണമുള്ളതിന്റെ അഹങ്കാരത്തില്‍ സിപിഎം അഴിച്ചുവിടുന്ന അക്രമങ്ങള്‍ പോലീസ് കണ്ടില്ലെന്ന് നടിക്കുകയാണ്. ഇനിയും പോലീസ് സമാധാനം പുനസ്ഥാപിക്കാന്‍ ശ്രമിച്ചില്ലെങ്കില്‍ ബിജെപി ജനകീയ പ്രതിരോധം തീര്‍ക്കാന്‍ നിര്‍ബന്ധിതരാകുമെന്നും യോഗം മുന്നറിയിപ്പ് നല്കി.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ രവി തേലത്ത്, പി.ആര്.രശ്മില്‍നാഥ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: