പത്തനംതിട്ട: മുതിര്‍ന്ന വനിതയെ നടപടിക്രമങ്ങള്‍ പാലിക്കാതെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത നിഷ്പക്ഷനായ ഒരു ഉദേ്യാഗസ്ഥനെകൊണ്ട് അനേ്വഷിപ്പിച്ച് നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്.
മല്ലപ്പള്ളി വായ്പൂര് സ്വദേശിനിയെ അറസ്റ്റ് ചെയ്ത കേസില്‍ മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെട്ടെന്ന പരാതി തെളിയിക്കപ്പെട്ട പശ്ചാത്തലത്തില്‍ ഉത്തരവാദികള്‍ക്കെതിരെ സംസ്ഥാന പോലീസ് മേധാവി നിയമാനുസൃത നടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷന് അംഗം കെ. മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു.
പരാതിക്കാരിയെ 2014 ഫെബ്രുവരി 18 ന് അറസ്റ്റ് ചെയ്ത ഉദേ്യാഗസ്ഥന് ആരെന്ന് നിഷ്പക്ഷമായ അനേ്വഷണത്തിലൂടെ കണ്ടെത്തണം. കീഴ്വായ്പ്പൂര് സ്റ്റേഷനിലെ ക്രൈംകേസില്‍ രണ്ടാം പ്രതിയാണ് പരാതിക്കാരിയായ മുതിര്‍ന്ന വനിത. തന്നെ കസ്റ്റഡിയിലെടുക്കുതിനു മുമ്പ് വസ്ത്രം മാറാന്‍ അനുവദിച്ചില്ലെന്നും കസ്റ്റഡിയിലിരിക്കെ വെള്ളവും ഭക്ഷണവും നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു. കമ്മീഷന് തിരുവല്ല ഡിവൈഎസ്പിയില് നിന്നും ആനിക്കാട് പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നും വിശദീകരണങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. കീഴ്വായ്പൂര് സ്റ്റേഷനിലെ ഫെബ്രുവരി 12 മുതല്‍ 20 വരെയുള്ള ജനറല്‍ ഡയറിയും പരിശോധിച്ചു. തിരുവല്ല ഡിവൈഎസ്പിയോട് അനേ്വഷണം നടത്താന്‍ ആവശ്യപ്പെട്ടെങ്കിലും മല്ലപ്പള്ളി എസ്ഐയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് നിഷ്പക്ഷമോ സ്വാഭാവിക നീതിക്കോ നിരക്കാത്തതിനാല്‍ കമ്മീഷന് തള്ളി.
അറസ്റ്റ് ചെയ്തപ്പോള്‍ സഹോദരനായ അഭിഭാഷകനെ വിവരം അറിയിക്കണമെന്ന് പരാതിക്കാരി ആവശ്യപ്പെട്ടെങ്കിലും പോലീസ് തയ്യാറായില്ല. പരാതിക്കാരിയെ അറസ്റ്റ് ചെയ്തത് സര്‍ക്കിള്‍ ഇന്സ്പെക്ടറാണെ് ജനറല്‍ ഡയറിയില്‍ പറയുന്നുണ്ടെങ്കിലും ഗ്രേഡ് എസ്ഐയാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് പരാതിക്കാരി പറഞ്ഞു.
മൊഴിയിലും ക്രോസിലും തന്റെ ആരോപണങ്ങള്‍ സാധൂകരിക്കാന്‍ പരാതിക്കാരി ശ്രമിച്ചില്ലെന്ന് കമ്മീഷന് ഉത്തരവില്‍ പറയുന്നു. എന്നാലും അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ തന്റെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെട്ടെന്ന പരാതിക്കാരിയുടെ മൊഴി യാഥാര്‍ത്ഥ്യമാണെന്ന് കമ്മീഷന് കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: