തോണിച്ചാൽ: ഭക്തജനങ്ങളേയും നാട്ടുകാരേയും വിസ്മയിപ്പിച്ച് വർഷം മുഴുവൻ പൂത്തുലഞ്ഞ് നിൽക്കുകയാണ് തോണിച്ചാൽ ശ്രീ മലക്കാരി ശിവക്ഷേത്രത്തിലെ കൊന്നമരം.ആചാരനങ്ങൾകൊണ്ടും അനുഷ്ഠാനങ്ങൾ കൊണ്ടും ഏറെ പ്രത്യേകതകളുള്ള ഈ ക്ഷേത്രത്തിലെ മറ്റൊരു അത്ഭുതമായി മാറിയിരിക്കുകയാണ് ഈ വൃക്ഷം . എത്ര കടുത്ത വരൾച്ച ആയാലും കോരിച്ചൊരിയുന്ന വർഷകാലമായാലും ഈ കൊന്നമരത്തിലെ ഒരു കൊമ്പെങ്കിലും പൂത്തിരിക്കും. ഈ മരത്തിൽ കൊന്നപ്പൂവില്ലാതെ ഇന്നുവരെ കണ്ടിട്ടില്ല. വിഷുക്കാലമാവാൻ ഇനിയും മാസങ്ങൾ ബാക്കിനിൽക്കെ പൂത്തുലഞ്ഞു നിൽക്കുകയാണ് ക്ഷേത്രാങ്കണത്തിലെ ഈ കൊന്നമരം. ക്ഷേത്രത്തിലെ ഈ വർഷത്തെ തിറ മഹോൽസവം ഫെബ്രുവരി 13, 14 തീയതികളിൽ നടക്കാനിരിക്കെ ക്ഷേത്രാങ്കണത്തെയും തോണിച്ചാലിനേയും പൊന്നണിയിച്ച് നിൽക്കുകയാണ് ഈ കൊന്നപ്പൂമരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: