കൊട്ടിയൂർ: കണ്ണൂർ -വയനാട് ബോയ്സ്ടൗൺ ചുരം റോഡിൽ ലോറി കുടുങ്ങി നാലര മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു.കൊട്ടിയൂർ ഭാഗത്ത് നിന്ന് വയനാടിലേക്ക് കല്ല് കയറ്റി പോവുകയായിരുന്ന ലോറിയാണ് തിങ്കളാഴ്ച രാവിലെ എട്ടോടെ ചുരം റോഡിൽ ചെകുത്താൻ തോടിനു സമീപം ഓയിൽ ചോർന്ന് നിന്നുപോയത്.
റോഡിന്റെ മധ്യഭാഗത്തായി ലോറി നിർത്തിയിട്ടതോടെ ഇതുവഴി വന്ന വാഹനങ്ങളെല്ലാം ചുരത്തിൽ കുടുങ്ങി.
മറ്റൊരു ലോറിയെത്തിച്ച് കല്ലുകൾ മാറ്റികയറ്റിയശേഷം റോഡിന്റെ മധ്യഭാഗത്തു കുടുങ്ങിയ ലോറി അരികിലേക്ക് മാറ്റിയാണ്ചെറുവാഹനങ്ങൾക്ക് കടന്നു പോകാൻ സൗകര്യമൊരുക്കിയത്.പിന്നീട്, മറ്റു വാഹനങ്ങളിലെത്തിയവരുടെയും കേളകം പോലീസിന്റെയും സഹായത്തോടെ മെക്കാനിക്കിനെ സ്ഥലത്തെത്തിച്ച്ലോറിയുടെ തകരാർ പരിഹരിച്ച് 12.30 ഓടെ ഗതാഗതം പുന:സ്ഥാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: