ചങ്ങനാശേരി: കഞ്ചാവ് മാഫിയാ സംഘത്തിന്റെ ആക്രമത്തില്‍ അഞ്ചുപേര്‍ക്ക് പരിക്ക്. തൃക്കൊടിത്താനം ആലമല വീട്ടില്‍ എ.ആര്‍. സുനില്‍ മകന്‍ എ.എസ്. അര്‍ജ്ജുന്‍ വേഷ്ണാല്‍ തുണ്ടിപ്പറമ്പില്‍ ശ്രാവണ്‍ കുമാര്‍, വേഷ്ണാല്‍ സ്വദേശികളായ ലക്ഷ്മണന്‍, രാഗേഷ് എന്നിവര്‍ക്കാണ് കഞ്ചാവു സംഘത്തിന്റെ മര്‍ദ്ദനമേറ്റത്.വേഷ്ണായില്‍ റെയില്‍വേ സിഗ്‌നലിനടുത്ത് നിന്ന് ഫോട്ടോ എടുക്കുകയായിരുന്ന അര്‍ജ്ജുനനേയും ശ്രാവണിനേയും സമീപത്തുണ്ടായിരുന്ന ആറോളം സംഘം അകാരണമായി ആക്രമിക്കുകയായിരുന്നു. കുട്ടികളെ മര്‍ദ്ദിക്കുന്നതറിഞ്ഞു ഓടിയെത്തിയ അര്‍ജ്ജുന്റെ പിതാവ് സുനിലിനേയും സംഘം മര്‍ദ്ദിച്ചു.
മര്‍ദ്ദനത്തില്‍ സുനിലിന്റെ തലപൊട്ടി. സംഭവം അറിഞ്ഞു ഓടിയെത്തിയ സുനിലിന്റെ ഭാര്യയുടെ മാലപെട്ടിച്ചെടുക്കാന്‍ അക്രമികള്‍ ശ്രമിച്ചു. മര്‍ദ്ദനമേറ്റവരെ ചങ്ങനാശേരി താലൂക്ക് ജനറല്‍ ആശുപത്രിയില്‍ എത്തിച്ച രണ്ടുപേരെ അക്രമിസംഘം ആശുപത്രിയിലും മര്‍ദ്ദിച്ചു. പോലീസെത്തിയതോടെ അക്രമികള്‍ രക്ഷപ്പെട്ടു. കണ്ടാലറിയാവുന്ന പ്രതികള്‍ക്കെതിരെ തൃക്കൊടിത്താനം പോലീസില്‍ പരാതി നല്‍കി.
















