നെടുംകുന്നം: പരിസ്ഥിതി സംരക്ഷണ യജ്ഞത്തിന്റ ഭാഗമായി നെടുംകുന്നം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് പ്രദേശത്തെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചു. വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ബാലഗോപാലന്‍ നായര്‍ പ്ലാസ്റ്റിക്ക് ശേഖരണം ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.എം ഗോപകുമാര്‍ അധ്യക്ഷനായി. വൈസ്പ്രസിഡന്റ് രാജമ്മാ രവീന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്തംഗം രാജേഷ് കൈടാച്ചിറ, രവി.വി.സോമന്‍, മിനി ജോജി, ജോ ജോസഫ്, എം.ജെ.ജോണ്‍, ലതാ ഉണ്ണിക്കൃഷ്ണന്‍, ജോസഫ് ദേവസ്യാ, മനോജ്, അലക്സ് തുടങ്ങിയവര്‍ സംസാരിച്ചു.
















