മാലം: പടിപ്പുരയ്‌ക്കല്‍ സര്‍പ്പധര്‍മ്മ ദേവസ്ഥാനത്ത് ദേവപ്രശ്‌ന പരിഹാരക്രിയയുടെ ഭാഗമായി പുന: പ്രതിഷ്ഠാ കര്‍മ്മം നടന്നു. ക്ഷേത്ര തന്ത്രി മുഖ്യന്‍ ശ്രീധരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന പ്രതിഷ്ഠാ കര്‍മ്മത്തില്‍ മേല്‍ശാന്തി പുരുഷോത്തമന്‍ നമ്പൂതിരി, സുബ്രഹ്മണ്യന്‍ നമ്പൂതിരി, ദാമോദരന്‍ നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു. ക്ഷേത്രസ്ഥപതി തിരുവഞ്ചൂര്‍ ദാമോദരന്‍ ആചാരിയെ ക്ഷേത്രരക്ഷാധികാരി രാഘവനാചാരി ആദരിക്കുകയും തുടര്‍ന്ന് നടന്ന പ്രസാദമൂട്ടിന് പ്രസിഡന്റ് പി.ഐ.സോമന്‍ ആചാരി നേതൃത്വം നല്‍കി.
















