പെരുന്ന: പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥികളുടെ നിരന്തര മൂല്യനിര്‍ണ്ണയത്തിന്റെ ഭാഗമായി അദ്ധ്യാപകരെ വിലയിരുത്താന്‍ മറ്റു സ്‌കൂളുകളില്‍നിന്നും മാനദണ്ഡങ്ങള്‍ ലംഘിച്ച് അദ്ധ്യാപകരെ നിയോഗിക്കുവാനുള്ള ഹയര്‍ സെക്കണ്ടറി വകുപ്പിന്റെ നീക്കത്തില്‍ ഡെമോക്രാറ്റിക് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ മറവില്‍ ഇടതു ചിന്തകള്‍ അടിച്ചേല്‍പ്പിക്കരുതെന്നും പ്രസിഡന്റ് സി.രവീന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ആവശ്യപ്പെട്ടു. ജനറല്‍ സെക്രട്ടറി എസ്.വിനോദ് കുമാര്‍, ജി. രാജേഷ്, ആര്‍. ഹരിശങ്കര്‍, ജി. പ്രദീപ്, എ.എസ്. പ്രദീപ് കുമാര്‍, ടി.കെ.ജയലക്ഷ്മി, ചിത്രാ മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.
















