കോട്ടയം: മറ്റക്കര ടോംസ് എഞ്ചിനീയറിങ് കോളേജിനെതിരെ സര്‍ക്കാര്‍ അന്വേഷണം ആരംഭിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന് കോളേജിലെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം കോളേജിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കോളേജ് ചെയര്‍മാനെതിരെ ഉയരുന്ന പരാതികളിലാണ് അന്വേഷണം ആരംഭിക്കുന്നത്. കോളേജിന് അഫിലിയേഷന്‍ ലഭിച്ചതുമായി ബന്ധപ്പെട്ടാണ് വിജിലന്‍സ് അന്വേഷണത്തിനായി മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നത്. എന്നാല്‍ വിജിലന്‍സ് അന്വേഷണത്തില്‍ നടപടിയൊന്നും തന്നെ ഉണ്ടായില്ല. തുടര്‍ന്നാണ് രക്ഷിതാക്കളുടെ പരാതിയിന്മേല്‍ കോളേജ് ചെയര്‍മാനെതിരെ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന മുഴുവന്‍ പരാതികളിലും പുനരന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടത്.
















