തിരുവല്ല: അറിവിന്റെ പുത്തന്‍ വാതായനങ്ങള്‍ തുറന്ന് 29 മത് കേരള ശാസ്ത്ര കോണ്‍ഗ്രസ് സമാപിച്ചു.വിവിധ വിഷയങ്ങളില്‍ വിദഗ്ദ്ധര്‍ നയിച്ച പ്രഭാഷണങ്ങളും വിവിധ ശാസ്ത്രവകുപ്പുകള്‍ സജ്ജമാക്കിയ പ്രദര്‍ശനവും ശ്രദ്ധേയമായിരുന്നു.പരിപാടിയുടെ സമാപമസമ്മേളനം പ്രധാന വേദിയായ ഡോ.എ.പി.ജെ. അബ്ദുള്‍ കലാം ഹാളില്‍ നടന്നു.മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ഡോ.എം സി ദത്ത് മുഖ്യപ്രഭാഷണം നടത്തി.
സമൂഹത്തിന് ഉപയോഗപ്രദമാകുന്ന രീതിയില്‍ ശാസ്ത്രഅവബോധത്തോടെയുള്ള പുതിയ കണ്ടുപിടുത്തങ്ങളെ മാറ്റണമെന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്ര പ്രതിഭകളില്‍ നിന്ന് ഉണ്ടാകുന്ന ആശയങ്ങള്‍ മാറ്റങ്ങളിലൂടെ രൂപാന്തരപ്പെടണമെന്നും ഇവ ശാസ്ത്ര, സാങ്കേതികവിദ്യ, വ്യവസായം, സമൂഹം എന്നിവയുമായി ഒന്നിക്കണം. എങ്കില്‍ മാത്രമേ ശാസ്ത്ര തത്വങ്ങള്‍ സമൂഹത്തിന് ഉപയോഗപ്രദമാകുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദ്യാര്‍ഥികള്‍ പുതുമയുള്ള ചിന്തകള്‍ക്ക് വേണ്ടി അറിവും വിശ്വാസവും പുതുക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള സയന്‍സ് കോണ്‍ഗ്രസ് പ്രസിഡന്റ് ഡോ. സുരേഷ് ദാസ് അദ്ധ്യക്ഷത വഹിച്ചു.ഐ എന്‍ എസ് എ സീനിയര്‍ സയന്റിസ്റ്റ് ഡോ. കെ പി ഗോപിനാഥന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മാര്‍ത്തോമ കോളജ് ഗവേണിങ് കൗണ്‍സില്‍ അംഗം റവ. ലാല്‍ ചെറിയാന്, കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. കെ.ജേക്കബ്, കെഎസ്സിഎസ്റ്റിഇ അംഗം ഡോ എസ്.പ്രദീപ്കുമാര്‍, കോണ്‍ഗ്രസ് ജനറല്‍ കണ്‍വീനര്‍ ഡോ. വിജയ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.മുഖ്യമന്ത്രി പിണറായി വിജയന് ഉല്‍ഘാടനം ചെയ്ത ശാസത്ര കോണ്‍ഗ്രസില്‍ 430 ഓളം ഗവേഷണ പ്രബന്ധങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്. പ്രദര്‍ശനത്തില്‍ നൂറ്റിയിരുപത്തഞ്ചോളം ദേശീയ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങള്‍ പങ്കെടുത്തിരുന്നു.രാജ്യാന്തര തലത്തില്‍ തന്നെ ശ്രദ്ധേയരായ സ്ഥാപനങ്ങളാണ് പ്രദര്ശനത്തിത്തിത്. ഐഎസ്ആര്‍ഒ, കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, പേറ്റന്റ് കേന്ദ്രം, കേരള വനഗവേഷണ കേന്ദ്രം, നാറ്റ്പാക്, ജലവിഭവ കേന്ദ്രം കോഴിക്കോട്, ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്ഡന്, അഗ്രോ ബയോടെക്നോളജി കേന്ദ്രം, മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്ഡന്, ഗണിതശാസ്ത്ര ഇന്‍സ്റ്റിറ്റ്യൂട്ട്, എസ്. രാമാനുജന് ഇന്‍സ്റ്റിറ്റ്യൂട്ട്, സി സ്റ്റെഡ്, കേന്ദ്ര സമുദ്ര ഗവേഷണ കേന്ദ്രം, സമുദ്രോല്പന്ന കയറ്റുമതി കേന്ദ്രം, കിഴങ്ങു ഗവേഷണ കേന്ദ്രം, നാളികേര ബോര്‍ഡ്, ജൈവ വൈവിധ്യ ബോര്‍ഡ്, രാജീവ് ഗാന്ധി ബയോ ടെക്നോളജി കേന്ദ്രം.ഫിഷ് ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, സുവോളജിക്കല്‍ സര്‍വേ, വെക്ടര്‍ കണ്ട്രോള് കേന്ദ്രം, ഹിന്ദുസ്ഥാന്‍ ലാറ്റക്സ്, സ്പൈസസ് ബോര്‍ഡ്, ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, എംഎസ് സ്വാമിനാഥന് ഫൗണ്ടേഷന്, സില്‍ക്ക് ബോര്‍ഡ്, ബാംബൂ സെന്റര്‍, ഭക്ഷ്യഗവേഷണ കേന്ദ്രം, ഐഐടി, ഭാരത് പെട്രോളിയം, തോട്ടവിള ഗവേഷണ കേന്ദ്രം, ഭാഭാ അറ്റമിക് കേന്ദ്രം, മാര്‍ത്തോമ്മാ കോളജ്, ഐആര്‍ടിസി, മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡ്, മണ്ണുഗവേഷണ കേന്ദ്രം, കുടുംബശ്രീ, സി ഡിറ്റ്, ഔഷധി, ഡബ്ല്യുഡബ്ല്യുഎഫ്, പെരിയാര്‍ കടുവ സങ്കേതം, ഉറവ്, ശുചിത്വ മിഷന്, അനര്‍ട്ട്, മലിനീകരണ നിയന്ത്രണ കേന്ദ്രം, കാംകോ, കാര്‍ഷിക കേന്ദ്രം കല്ലുങ്കല്‍ തുടങ്ങിയവയുടെ പ്രദര്‍ശനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ഭാരവാ ഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: