കൊടുങ്ങല്ലൂര്‍: പുല്ലൂറ്റ് സര്‍വീസ് സഹകരണ ബാങ്കില്‍ ശക്തമായ മത്സരം കാഴ്ചവെച്ച് ബിജെപി പാനല്‍ രംഗത്ത്. വര്‍ഷങ്ങളായി ഭരണം നടത്തുന്ന യുഡിഎഫിന് ശക്തമായ വെല്ലുവിളി ഉയര്‍ത്തിയാണ് ബിജെപി ജനസമ്മതരായ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നത്. കെ.എസ്.ശങ്കരനാരായണന്, സിനിമോന്‍ മണലിക്കാട്ടില്‍, ഈരേഴത്ത് ബാബു, വിവേകാനന്ദ മേനോന്, സുജേഷ് പണിക്കംവീട്ടില്, വിജയന് പുല്ലാര്‍ക്കാട്ട്, വാസുദേവന്‍ ചെട്ടിയാട്ടില്‍, ഹരിചേന്ദങ്ങാട്ട്, ബനോജഷാജി, ലളിതാംബിക, ഷീല താരാനാഥന് എന്നിവരാണ് ബിജെപി പാനലില്‍ മത്സരിക്കുന്നത്. എണ്ണായിരത്തോളം വോട്ടര്‍മാരാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: