കിഴക്കഞ്ചേരി: പഞ്ചായത്തിലെ സിപിഎം അക്രമണങ്ങളിലും ദുര്‍ഭരണത്തിനുമെതിരെ ബിജെപി കിഴക്കഞ്ചേരി പഞ്ചായത്ത് കമ്മിറ്റി കാല്‍നട പ്രചരണജാഥ സംഘടിപ്പിച്ചു. യുവമോര്‍ച്ചാ ജില്ലാ പ്രസിഡന്റ് നന്ദകുമാര്‍ കണ്ണംകുളത്ത് ജാഥ ഉദ്ഘാടനം ചെയ്തു.
സമാപനസമ്മേളനം മൂലങ്കോട് കാവുപറമ്പില്‍ ഹരിദാസ് പട്ടാമ്പി ഉദ്ഘാടനം ചെയ്തു. ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ശശിധരന് അധ്യക്ഷത വഹിച്ചു. ആലത്തൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ കാര്ത്തികേയന്,ഷിബു എന്നിവര്‍ സംസാരിച്ചു. പിഎം സുനില്‍ സ്വാഗതവും വിപീഷ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: