മണ്ണാര്‍ക്കാട്: തെങ്കര പഞ്ചായത്തിലെ ആനമൂളി ഉരുളന്കുന്നില് മാവോയിസ്റ്റ് സാന്നിദ്ധ്യം. തിങ്കളാഴ്ച്ച പുലര്‍ച്ചെ വിറക് ശേഖരിക്കാന്‍പോയ ആദിവാസികള്‍ ഉരുളന്‍ കുന്നില്‍ വെച്ച് സായുധധാരികളായ ആഞ്ച് പേരെ കണ്ടതായി പറയുന്നു. കയ്യില്‍ തോക്ക് കണ്ടതായും പറയപ്പെടുന്നു.
പാലക്കയം വില്ലേജില്‍ ഉള്‍പെടുന്ന ഉരുളന്ക്കുന്ന് മേഖലയിലെ മാവോയിസ്റ്റ് സാന്നിദ്ധ്യം ആദിവാസികള്‍ക്കിടയിലും ഭീതി ഉണ്ടാക്കുന്നുണ്ട്.കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പാലക്കയം വില്ലേജില്‍ ഉള്‍പ്പെടുന്ന വെറ്റിലച്ചോല ആദിവാസി കോളനിയില്‍ മാവോയിസ്റ്റ്കള്‍ വന്നിരുന്നു. ഇടവേളക്ക് ശേഷമുള്ള മവോയിസ്റ്റ് സാന്നിദ്ധ്യത്തില്‍ ആദിവാസി കോളനികളും ഭീതിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: