ഷൊര്‍ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ കുളപ്പുള്ളിയില്‍ കരിങ്കൊടി കാണിച്ചു.കമ്മ്യൂണിസ്റ്റ് അക്രമത്തിനെതിരെയാണ് ജില്ലാ പ്രസിഡന്റ് ഇ.പി.നന്ദകുമാറിന്റെ നേതൃത്വത്തില്‍ കരിങ്കൊടി കാണിച്ചത്. മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
കുളപ്പുള്ളിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് പ്രിന്റ്ങ് ടെക്നോളജി യുടെ സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു മുഖ്യമന്ത്രി. യുവമോര്‍ച്ചാ ജില്ലാ സെക്രട്ടറി കെ.ധനുഷ്,ഷൊര്‍ണൂര്‍ മണ്ഡലം പ്രസിഡന്റ് എസ്.ധനേഷ്,സനോജ്,എന്‍.സുമോദ്,അരുണ്‍ രാജ്, മണികണ്ഠന്, എം.പ്രസാദ് എന്നിവര്‍ നേതൃത്വം നല്കി. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: