പുലാപ്പറ്റ: വീടുകളിലെ മാലിന്യം ശേഖരിച്ച് അവ സംസ്കരിക്കാതെ സ്വകാര്യവ്യക്തികളുടെ കിണറുകളില്‍ നിക്ഷേപിക്കുന്നു.
മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രചാരണത്തിനായി ഒരുലക്ഷത്തിമുപ്പത്തിആറായിരും രൂപയും വാര്‍ഡിലെ മാലിന്യം നീക്കാന്‍ 5000 രൂപ നിരക്കില്‍ തൊണ്ണൂറായിരം രൂപയും വകയിരുത്തിയ കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്താണ് മാലിന്യങ്ങള്‍ കെട്ടിവച്ച് കിണറുകളില്‍ നിക്ഷേപിച്ചത്.
വീടുകളിലെ ഖരമാലിന്യങ്ങള്‍ ശേഖരിച്ച് 22 ന് മുമ്പ് ഓരോ ജംഗ്ഷനിലും എത്തിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല. നാട്ടുകാരുടെ എതിര്‍പ്പ് ശക്തമായപ്പോള്‍ മൂന്ന് നാല്, അഞ്ച് വാര്‍ഡുകളിലെ മാലിന്യം പുലാപ്പറ്റ് വെട്ടംപറമ്പ് ജാനു, കുന്നത്ത് സുരേഷ് ബാബു എന്നിവരുടെ വീട്ടുമുറ്റത്തെ കിണറുകളിലാണ് നിക്ഷേപിച്ചത്.
ഉപയോഗശൂന്യമായ കിണര്‍ മണ്ണിട്ട് മൂടാമെന്ന് ഉടമകളില്‍ നിന്നും അനുമതി വാങ്ങിച്ചശേഷമാണ് അംഗങ്ങളുടെ നേതൃത്വത്തില്‍ കൊണ്ടുപോയി തള്ളിയത്.
രണ്ട് ലോഡ് തള്ളിയതും നാട്ടുകാരുടെ എതിര്‍പ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. അതോടൊപ്പം ജംഗ്ഷനുകളില്‍ കെട്ടിവച്ച മാലിന്യം എന്തുചെയ്യണമെന്നറിയാതെ പഞ്ചായത്തും വട്ടംതിരിയുന്നു.
പഞ്ചായത്ത് ജനങ്ങളെ വിഡ്ഢികളാക്കുകയാണ് ചെയ്യുന്നതെന്ന് ബിജെപി നേതാക്കളായ പി.എ.സജീവ് കുമാര്‍, കെ.രാജന്, കെ.നിഷാദ് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: