ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതിക്ക് തടവും പിഴയുംപാലക്കാട്: വാണിജ്യ നികുതി വകുപ്പിലെ ഉദ്യോഗസ്ഥരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി പാലക്കാട് ചക്കാന്തറ ഇസ്സാര്‍(29) ന് പാലക്കാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് എം.സുഹൈബ് ആറ്മാസം തടവും 2,000 രൂപ പിഴയും വിധിച്ചു.
2008ഒക്ടോബര്‍ 28ന് രാവിലെ എട്ടിനാണ് വാണിജ്യ നികുതി വകുപ്പ് കോംപ്ലക്സില്‍ ഇന്റലിജന്‍സ് ഇന്‍സ്പെകടര്‍ പി.കെ.സന്തോഷ്,ഡ്രൈവര്‍ കെ.എം.ജയപ്രകാശ്എന്നിവരെയാണ് അക്രമിച്ചത്.
ഐഎംഎ ജംഗ്ഷനില്‍ വാഹന പരിശോധന നടത്തുന്നതിനിടെ നിര്‍ത്താതെ പോയ മാരുതിവാനിനെ സുല്‍ത്താന്‍പേട്ട ജംഗ്ഷനില്‍ തടഞ്ഞ് നിര്‍ത്തി വാഹനം പരിശോധിച്ചതില്‍ രേഖകളില്ലാതെയും നികുതിഅടയ്ക്കാതെയും കൊണ്ടുവന്ന ആറ് പെട്ടി കോഴികളെ പിടിച്ചെടുത്തു.
വാണിജ്യ നികുതി കോംപ്ലക്സില്‍ വച്ചാണ് അക്രമിച്ചത്.വിചാരണ വേളയില്‍ ജാമ്യത്തില്‍ ഇറങ്ങിവര്ഷങ്ങളോളം കോടതിയില്‍ ഹാജരാവാതിരുന്ന പ്രതിയെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്ത്കോടതിയില് ഹാജരാക്കി.അസി.പബ്ലിക് പ്രോസിക്യൂട്ടര്‍ പി.പ്രേംനാഥ് ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: