പാലക്കാട്: സംഘത്തിനനുകൂലമായ ജനവികാരത്തെ അക്രമത്തിലൂടെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് സിപിഎം നടത്തുന്നതെന്ന് ആര്‍എസ്എസ് പ്രാന്തസഹകാര്യവാഹ് പി.എന്‍.ഈശ്വരന് പറഞ്ഞു.ജനകീയ സമിതി നടത്തിയ ഉപവാസസമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്താകമാനം അക്രമം അഴിച്ചുവിടുകയാണ്. സ്ഥാപനങ്ങളും വാഹനങ്ങളും,വീടുകളും,വിദ്യാലയങ്ങളും അടിച്ചുതകര്‍ക്കുന്നു.പോലീസ് മൗനം പാലിക്കുന്നു.ആഭ്യന്തരവകുപ്പ് കയ്യാളുന്ന പിണറായി വിജയന്റെ മൗനാനുവാദം ഇതിനു പിന്നിലുണ്ട്. ഇവിടെ നടക്കുന്ന മര്‍ദ്ദനവും പീഡനവും ഏകപക്ഷീയമാണ്.
നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്ന പോലീസുകാര്‍ക്കും രക്ഷയില്ലാത്ത സ്ഥിതിയാണ്. സംഘം സമാധാനമാണ് കാംക്ഷിക്കുന്നത്.ജനകീയ ശക്തിയിലൂടെ ഇതിനെ പ്രതിരോധിക്കും.
സിപിഎം അക്രമത്തിനിരയായ കുടുംബങ്ങളെ സംരക്ഷിക്കുന്നതിനുള്ള ഗൃഹസമ്പര്‍ക്കം ഫെബ്രുവരി ഒന്നിന് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഫാസിസ്റ്റ് ഭരണകൂടഭീകരതയാണ് ഇന്ന് കേരളത്തിലുള്ളതെന്ന് ബിജെപി സംസ്ഥാന ജന.സെക്രട്ടറി കെ.സുരേന്ദ്രന് പറഞ്ഞു.
ഇടതുഭരണത്തിന്‍കീഴില്‍ അക്രമകാരികള്അഴിഞ്ഞാടുകയും ഭരണാധികാരികള്‍ അവര്‍ക്ക് സംരക്ഷണം നല്കുന്ന സ്ഥിതിയാണ്. അക്രമവും ഭരണവും ഒരുമിച്ച് കൊണ്ടുപോകുവാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊലപാതക കേസില്‍ പ്രതിയായ ആള്മന്ത്രിയായി പോലീസ് സംരക്ഷണത്തോടെ നടക്കുകയാണ്.ജനാധിപത്യമാര്‍ഗ്ഗത്തിലൂടെ ഇതിനെ നേരിടുവാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: