സിനിമാപ്രതിസന്ധി കഴിഞ്ഞപ്പോള്‍ റിലീസ് ചെയ്ത സിനിമകള്‍ പുറപ്പെടുവിച്ചത് സത്ഫലം.ജോമോന്റെ സുവിശേഷങ്ങള്‍ ആണ് ആദ്യം ഇറങ്ങിയത്.രണ്ടാമതായി മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍.ഇനിയും ചിത്രങ്ങള്‍ ഇറങ്ങാനിരിക്കുന്നു.രണ്ടു ചിത്രങ്ങള്‍ക്കും നല്ല പ്രതികരണങ്ങളാണ്.കൂടുതല്‍ പ്രേക്ഷക ഇഷ്ടം നേടിയത് മോഹന്‍ലാലിന്റെ മുന്തിരിവള്ളികളാണ്.
ര്ണ്ടാഴ്ച കഴിഞ്ഞപ്പോള്‍ 10കോടിയിലധികമാണ് ജോമോന് കളക്ഷന്‍.അതിന്റെ ഇരട്ടിയാണ് ഒരാഴ്ചമാത്രം പിന്നിട്ടപ്പോള്‍ മുന്തിരിവള്ളികള്‍ക്കു കിട്ടിയ കളക്ഷന്‍ എന്നാണ് സിനിമാവൃത്തങ്ങള്‍ പറയുന്നത്.രണ്ടു ചിത്രങ്ങളുടേയും വിജയം ഇറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍ക്കും ആത്മവിശ്വാസം നല്‍കുന്നുണ്ട്.ഒന്നു രണ്ടു വസ്തുതകളാണ് രണ്ടുമാസത്തെ മലയാള സിനിമാ പ്രതിസന്ധിക്കുശേഷം വ്യക്തമാകുന്നത്. സ്വേഛാധിപത്യത്തിലൂടെ ഒറ്റയാള്‍ പ്രതിഭാസം ഒരുരംഗത്തും തുടര്‍ന്നുകൊണ്ടുപോകാന്‍ സാധ്യമല്ലെന്നും സ്വാര്‍ഥ താല്പര്യങ്ങള്മാത്രമുള്ള സമരങ്ങള്‍ തകരുമെന്നും ജീവിത ഗന്ധമില്ലാത്ത സിനിമകള്‍ വിജയിക്കില്ലെന്നതുമാണ് ഈ വസ്തുതകള്‍.
നിര്‍മാതാവ് ലിബര്‍ട്ടി ബഷീറിന്റെ അനാവശ്യവും പ്രതിലോപവുമായ കുത്തകാവകാശങ്ങളാണ് ഇടിഞ്ഞു വീണത്.തിയറ്റര്‍ ഉടമകളുടെ രക്ഷിതാവെന്ന പേരില്‍ വാണിരുന്ന ബഷീറിനെക്കുറിച്ച് വലിയ ആരോപണങ്ങളാണ് കേട്ടിരുന്നത്.ഒരുതരം ഗുണ്ടാസെറ്റപ്പിലൂടെ കാര്യങ്ങള്‍ വെടക്കാക്കി തനിക്കാക്കുകയായിരുന്നു ബഷീര്‍.മറ്റൊരു വഴിയുമില്ലാതിരുന്നതുകൊണ്ടാണ് പലരും കൂടെ നിന്നതു തന്നെ.
നടന് ദിലീപും കൂട്ടരും പുതിയൊരു സംഘടനയുണ്ടാക്കി ബഷീറിന്റെ കുത്തക അവസാനിപ്പിക്കുകയായിരുന്നു.സിനിമാസമരത്തിനു തങ്ങളില്ലെന്നുവരെ ഇക്കൂട്ടര്‍ പ്രസ്താവിക്കുകയുണ്ടായി. 100കോടി രൂപയുടെ നഷ്ടമാണ് സിനിമാ പ്രതിസന്ധിമൂലം ഉണ്ടായതെന്നതാവാം ഇത്തരമൊരു തിരിച്ചറിവിനു കാരണം.ബഷീറിന്റെ തിയറ്ററിനുമാത്രം സിനിമ കിട്ടിയില്ല,അല്ലെങ്കില്‍ കൊടുത്തില്ല എന്നൊരു മധുര പ്രതികാരവും കൂടി ഉണ്ടായി. ഉപ്പു തിന്നുന്നവന് വെള്ളം കുടിക്കണം എന്ന തികച്ചും ലളിതമായൊരു പാഠം ഇതില്‍ നിന്നും എല്ലാ സിനിമക്കാര്‍ക്കും പഠിക്കാം.
മറ്റൊരു വസ്തുത, കാതലില്ലാത്ത നാലാം തരം കോമഡിയും കാമ്പില്ലാത്ത ന്യൂജന്‍ പ്രേമവും മാത്രമാണ് സിനിമ എന്ന മുഷിപ്പന്‍ ചിന്താഗതിക്കേറ്റ അടിയാണ് ജീവിത സ്പര്‍ശമുള്ള ജോമോനും മുന്തിരി വള്ളിക്കും കിട്ടിയ സ്വീകാര്യത.വിസ്മയം,ഒപ്പം,ജനതാ ഗാരേജ്,പുലിമുരുകന് തുടങ്ങിയ കോടികള്‍ വാരിക്കൂട്ടിയ സിനിമകള്‍പ്പോലെ മുന്തിരിയും…വന്ഹിറ്റാകുമെന്നാണു സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: